Breaking News

Trending right now:
Description
 
Aug 21, 2018

വെളളമിറങ്ങിയപ്പോള്‍ കാറിന്റെ ബോണറ്റില്‍ പെരുമ്പാമ്പ്‌

image പ്രളയജലം ഇറങ്ങിയപ്പോള്‍ കാറിന്റെ ബോണറ്റില്‍ കണ്ടെത്തിയ പെരുമ്പാമ്പിനെകണ്ട്‌ ഉടമ ഞെട്ടി. കൊഴിക്കോട്‌ കീഴരിയൂര്‍ നമ്പൂരിക്കണ്ടി അബ്ദുല്‍ സലാമിന്റെ കാറിലാണ്‌ പെരുമ്പാമ്പിനെ കണ്ടത്‌. സമീപപ്രദേശങ്ങളില്‍ വെള്ളം കയറിയെങ്കിലും സലാമിന്റെ വീട്ടില്‍ വെള്ളം കയറിയിരുന്നില്ല. കാര്‍ വീടിനു മുമ്പില്‍ പാര്‍ക്ക്‌ ചെയ്‌തിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ സലാം കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന്‌ ബോണറ്റ്‌ പൊക്കിനോക്കിയപ്പോഴാണ്‌ പെരുമ്പാമ്പിനെ കണ്ടത്‌. ഞെട്ടിപ്പോയ സലാം നാട്ടുകാരെ വിളിച്ചുകൂട്ടി. സംഭവം അറിഞ്ഞ്‌ വനംവകുപ്പ്‌ ഉദ്യോഗസ്ഥരും എത്തി പാമ്പിനെ പിടികൂടി. 32 കിലോ തൂക്കംവരും. വനംവകുപ്പിന്റെ ജില്ലാ കേന്ദ്രമായ മാത്തോട്ടം വനശ്രീയില്‍ തല്‍ക്കാലം പെരുമ്പാമ്പിനെ സൂക്ഷിക്കുമെന്നാണ്‌ ഉദ്യോഗസ്ഥരുടെ നിലപാട്‌.