Breaking News

Trending right now:
Description
 
Aug 21, 2018

പ്രളയം വിഴുങ്ങിയ നാടിന്‌ വിദ്യാര്‍ഥികളായ സഹോദരങ്ങള്‍ നല്‍കുന്നത്‌ അരക്കോടിയുടെ സ്ഥലം

image പ്രളയം വിഴുങ്ങിയ നാടിന്‌ അരക്കോടി രൂപാ വിലവരുന്ന ഒരു ഏക്കര്‍ സ്ഥലം നല്‍കാന്‍ വിദ്യാര്‍ഥികളായ സഹോദരങ്ങള്‍ സ്വാഹയുടെയും ബ്രഹ്മയുടെയും തീരുമാനം. തങ്ങളുടെ പേരില്‍ പിതാവ്‌ നല്‍കിയ എട്ട്‌ ഏക്കര്‍ സ്ഥലത്തില്‍നിന്നാണ്‌ ഒരു ഏക്കര്‍സ്ഥലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ കൈമാറാനുള്ള തീരുമാനം ഇവര്‍ വ്യക്തമാക്കിയത്‌. കണ്ണൂര്‍ മാവിച്ചേരി സ്വര്‍ഗം ഹൗസില്‍ ശങ്കരന്റെയും വിധുബാലയുടെയും മക്കളാണിവര്‍. കണ്ടങ്കാളി ഷേണായി സമാരക ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനിയാണ്‌ സ്വാഹ. സഹോദരന്‍ ബ്രഹ്മ ഒമ്പതാം ക്ലാസ്‌ വിദ്യാര്‍ഥിനിയാണ്‌. അടുത്തിടെയാണ്‌ ശങ്കരന്‍ മക്കളുടെ പേരില്‍ എട്ടേക്കര്‍ ഭൂമി എഴുതിവച്ചത്‌. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ തങ്ങളുടെ വക ഒരു ഏക്കര്‍ സ്ഥലം നല്‍കുന്നുവെന്നുള്ള കത്ത്‌ സഹോദരങ്ങള്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന്‌ കൈമാറിയിരുന്നു. മക്കളുടെ തീരുമാനത്തോട്‌ യോജിക്കുന്നതായി പിതാവ്‌ ശങ്കരനും സ്‌കൂള്‍ അധികൃതരെ അറിയിച്ചു. ഭൂമിയുടെ കൈമാറ്റ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാനുണ്ട്‌.