Breaking News

Trending right now:
Description
 
Aug 21, 2018

പ്രളയക്കെടുതിയില്‍പെട്ട വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കണ്ടത്‌ 35 വിഷപാമ്പുകളെ

image പ്രളയക്കെടുതിയില്‍പെട്ട വീട്ടില്‍ തിരിച്ചെത്തിയ ആലുവ ദേശംകവലയിലെ വീട്ടില്‍ തിരിച്ചെത്തിയ ദീപയ്‌ക്ക്‌ കാണാന്‍കഴിഞ്ഞത്‌ പാമ്പിന്‍കൂട്ടത്തെ. വീടിനുള്ളില്‍നിന്നുമാത്രമായി 35 വിഷപാമ്പുകളെ ഇവര്‍ തല്ലിക്കൊന്നു. പാത്രങ്ങള്‍ക്കുള്ളിലും ഗ്യാസ്‌കുറ്റിയിലും വാതില്‍പ്പടിയിലുമെല്ലാം പാമ്പുണ്ടായിരുന്നു. ടിവിയും, ഫ്രിഡ്‌ജും വാഷിങ്‌ മെഷീനുമെല്ലാം വെള്ളംകയറി നശിച്ചു. ചെളിയുടെ ദുര്‍ഗന്ധം വീടിനുള്ളില്‍ തങ്ങി നില്‍ക്കുകയാണെന്നു ദീപ പറയുന്നു. മക്കളുടെ പാസ്‌പോര്‍ട്ടും വീട്ടിലെ രേഖകളും ഉള്‍പ്പെടെ നശിച്ചു. ബാത്ത്‌ റൂം ചെളികയറി ഉപയോഗിക്കാന്‍വയ്യാത്തവിധം അടഞ്ഞുപോയി. കിണറ്റിലും മലിനജലമാണ്‌. വീട്ടിലുണ്ടായിരുന്ന തുണികള്‍ എല്ലാം നശിച്ചു. വയറിങ്‌ സംവിധാനങ്ങളും തകരാറിലാണെന്നു കണ്ടെത്തി. അഞ്ചുദിവസം വീട്ടില്‍ വെള്ളം നിറഞ്ഞ നിലയിലായിരുന്നുവെന്നും കഴുത്തറ്റം വെള്ളം ഉയര്‍ന്നപ്പോഴാണ്‌ താനും ഭര്‍ത്താവും മക്കളും ക്യാംപുകളിലേക്ക്‌ മാറിയതെന്നും ദീപ പറയുന്നു. ഒരുജന്മംകൊണ്ടു സമ്പാദിച്ചത്‌ എല്ലാമാണ്‌ വെള്ളപ്പൊക്കത്തില്‍ നശിച്ചത്‌. ജീവന്‍ തിരിച്ചുകിട്ടിയല്ലോ എന്നാശ്വാസത്തിലാണ്‌ ദീപയുടെ കുടുംബം.