Breaking News

Trending right now:
Description
 
Aug 21, 2018

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ കെസിബിസി ഒരുകോടി രൂപ നല്‍കി

image പ്രളയക്കെടുതി നേരിടുന്നതിന്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ കേരള കാത്തലിക്‌ ബിഷപ്‌ കൗണ്‍സില്‍ ഒരു കോടി രൂപ സംഭാവന നല്‍കി. കെസിബിസി പ്രസിഡന്റും തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച്‌ ബിഷപ്പുമായ ഡോ. എം.സൂസപാക്യം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചാണ്‌ തുക കൈമാറിയത്‌. സിബിസിഐയുടെ സാമൂഹിക ശുശ്രൂഷ വിഭാഗമായ കാരിത്താസ്‌ ഇന്ത്യവഴി ദുരിതബാധിതര്‍ക്കുള്ള പ്രത്യേക ദുരിതാശ്വാസ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു. പ്രളയദുരിതത്തില്‍ പാര്‍പ്പിടം നഷ്ടപ്പെട്ടവരില്‍ അര്‍ഹരായ 1000 പേര്‍ക്ക്‌ ഭവന പുനര്‍നിര്‍മാണത്തിന്‌ ഓര്‍ത്തഡോക്‌സ്‌ സഭ സഹായം ചെയ്യുമെന്നു പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മ പൗലോസ്‌ ദ്വിതിയന്‍ കാതോലിക്കാബാവ വ്യക്തമാക്കി. 10 കോടി രൂപയുടെ പദ്ധതികളാണ്‌ സഭ നടപ്പാക്കുന്നത്‌. സഭയുടെ സേവനവിഭാഗമായ ആര്‍ദ്ര 1000 നിര്‍ധനകുടുംബങ്ങളെ ഉള്‍പ്പെടുത്തി ഭക്ഷ്യസുരക്ഷാ പദ്ധതിയും നടപ്പാക്കാനും ലക്ഷ്യമുണ്ട്‌. പ്രളയാനന്തര പുനരധിവാസ പദ്ധതികള്‍ക്കായി അഞ്ചുകോടി രൂപയുടെ പദ്ധതികള്‍ സിഎസ്‌ഐ സഭ പ്രഖ്യാപിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരുകോടിയോളം രൂപ ഇതുവരെ ചിലവഴിച്ചതായും ഭാരവാഹികള്‍ വ്യക്തമാക്കി.