Breaking News

Trending right now:
Description
 
Aug 20, 2018

കേന്ദ്രസഹായം വീണ്ടും; കേരളത്തിലേക്ക്‌ കൂടുതല്‍ അരിയും ഗോതമ്പും മരുന്നും എത്തുന്നു

image പ്രളയജലത്തില്‍ മുങ്ങിപ്പോയ കേരളത്തിന്‌ വീണ്ടും കേന്ദ്രസഹായം. കേരളത്തിലേക്ക്‌ കൂടുതല്‍ അരിയും മരുന്നും ഉള്‍പ്പെടെ നല്‍കാന്‍ മന്ത്രാലയങ്ങള്‍ക്ക്‌ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഭക്ഷ്യവകുപ്പ്‌ 50,000 മെട്രിക്‌ ടണ്‍ അരിയും ഗോതമ്പും 100 മെട്രിക്‌ ടണ്‍ പയര്‍ വര്‍ഗങ്ങളും നല്‍കും. ഇവ തിങ്കളാഴ്‌ച സംസ്ഥാനത്ത്‌ എത്തും. ആരോഗ്യമന്ത്രാലയം 60 ടണ്‍ മരുന്ന്‌ കയറ്റിയയ്‌ക്കും. പെട്രോളിയം മന്ത്രാലയം അധികമായി മണ്ണെണ്ണയും നല്‍കും. പുതപ്പുകളും കിടക്കവിരികളും ഉള്‍പ്പെടെയുള്ള പ്രത്യേക ട്രെയിന്‍ ഉടന്‍ കേരളത്തിലെത്തും. സ്ഥിതി സാധാരണ നിലയില്‍ ആകുന്നതുവരെ സേനകള്‍ക്ക്‌ കേരളത്തില്‍ തുടരാനാണ്‌ നിര്‍ദേശം ലഭിച്ചിട്ടുള്ളത്‌. ആറ്‌ മെഡിക്കല്‍ സംഘങ്ങള്‍ക്ക്‌ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്‌. കഴിഞ്ഞദിവസം കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി 500 കോടിയുടെ അടിയന്തരധനസഹായം പ്രഖ്യാപിച്ചിരുന്നു.