Breaking News

Trending right now:
Description
 
Aug 20, 2018

രക്ഷാപ്രവര്‍ത്തനം: മത്സ്യത്തൊഴിലാളികള്‍ക്ക്‌ പ്രതിഫലം പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി

image പ്രളയക്കെടുതി നേരിടാന്‍ സ്വയം മുന്നോട്ടുവന്ന മത്സ്യത്തൊഴിലാളികളെ നിങ്ങള്‍ പൊയ്‌ക്കോ എന്നുപറഞ്ഞ്‌ കൈവിടില്ലെന്നും ബോട്ടിന്‌ ചെലവായ ഇന്ധനവും ദിവസം 3000 രൂപ എന്ന കണക്കിന്‌ മത്സ്യത്തൊഴിലാളികള്‍ക്ക്‌ നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനത്തിന്‌ വലിയ ഇടപെടലാണ്‌ അവര്‍ നടത്തിയത്‌. രക്ഷാപ്രവര്‍ത്തനത്തിനിടെ ബോട്ടുകള്‍ക്ക്‌ കേടുപാടുപറ്റുകയോ തകരുകയോ ചെയ്‌തിട്ടുണ്ട്‌. ഇതിന്‌ ന്യായമായ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കും. രക്ഷാപ്രവര്‍ത്തനത്തിന്‌ കൊണ്ടുവന്ന ബോട്ടുകള്‍ മടക്കി അയയ്‌ക്കാനുള്ള ചെലവ്‌ സര്‍ക്കാര്‍ വഹിക്കും. കൂടാതെ, രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ മത്സ്യത്തൊഴിലാളികള്‍ക്ക്‌ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സഹോദരങ്ങളെ രക്ഷപ്പെടുത്തുന്നതിനിടെ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ചവരുടെ സ്‌നേഹത്തെ ആദരവോടെ കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.