Breaking News

Trending right now:
Description
 
Aug 20, 2018

പ്രളയക്കെടുത്തിക്കിടെ ഫേയ്‌സ്‌ബുക്കില്‍ അശ്ലീല കമന്റിട്ട ജീവനക്കാരനെ ലുലു ഗ്രൂപ്പ്‌ പിരിച്ചുവിട്ടു

image പ്രളയം വിഴുങ്ങിയ കേരളത്തെ കരകയറ്റാന്‍ എല്ലാവ്യത്യാസങ്ങളും മറന്ന്‌ ജനങ്ങള്‍ ഒറ്റക്കെട്ടായി നീങ്ങുമ്പോള്‍ ഫേയ്‌സ്‌ ബുക്കില്‍ അശ്ലീല കമന്റിട്ട്‌ ജീവനക്കാരനെ ലുലു ഗ്രൂപ്പ്‌ പിരിച്ചുവിട്ടു. ഒമാനിലെ ബോഷര്‍ ലുലുവില്‍ ജോലി ചെയ്യുന്ന കോഴിക്കോട്‌ സ്വദേശി രാഹുലിനെയാണ്‌ പിരിച്ചുവിട്ടത്‌. ദുരിതാശ്വാസ ക്യാംപുകളിലേക്ക്‌ സാനിട്ടറി നാപ്‌കിന്‍ വേണമെന്ന പോസ്‌റ്റിനു താഴെ രാുഹുല്‍കുറിച്ച പോസ്‌റ്റ്‌ ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. സോഷ്യല്‍മീഡിയയിലും ഇതു ഏറെ പ്രതിഷേധമുയര്‍ത്തി. നാപ്‌കിനൊപ്പം ഗര്‍ഭനിരോധന ഉറകളും അയയ്‌ക്കണമെന്നായിരുന്നു രാഹുല്‍ കമന്റിട്ടത്‌. വിവാദം ഉണ്ടാക്കിയ ഈ കമന്റിനെതിരെ ലുലു ഗ്രൂപ്പിന്റെ പേജിലും ശക്തമായ പ്രതിഷേധമുണ്ടായി. രാഹുലിനെ പിരിച്ചുവിടണമെന്ന ആവശ്യവും ശക്തമായി. ഇതോടെയാണ്‌ രാഹുലിനെതിരെ ലുലുഗ്രൂപ്പ്‌ ശക്തമായ നടപടി സ്വീകരിച്ചത്‌.