Breaking News

Trending right now:
Description
 
Aug 19, 2018

കൊച്ചിയില്‍നിന്ന്‌ തിങ്കളാഴ്‌ച മുതല്‍ വിമാനസര്‍വീസുകള്‍

image വെള്ളം കയറിയതിനെ തുടര്‍ന്ന്‌ നെടുമ്പാശേരി വിമാനത്താവളം അടച്ചിട്ട സാഹചര്യത്തില്‍ നാവികസേന വിമാനത്താവളത്തില്‍നിന്നു തിങ്കളാഴ്‌ച മുതല്‍ വിമാന സര്‍വീസ്‌ ആരംഭിക്കും. 70 സീറ്റുള്ള ചെറുവിമാനങ്ങളാണ്‌ സര്‍വീസ്‌ നടത്തുക. രാവിലെ ആറിനും 10നും ബംഗളൂരില്‍നിന്നു കൊച്ചിയിലേക്കും 8.10നും 12.10നും തിരിച്ച്‌ ബാംഗളൂരിലേക്കും സര്‍വീസ്‌ നടത്തും. ഉച്ചയ്‌ക്ക്‌ 12.10ന്‌ ബംഗളൂരില്‍നിന്നു പുറപ്പെടുന്ന വിമാനം 5.10നു കോയമ്പത്തൂരിലെത്തിയശേഷം കൊച്ചിയിലേക്കു തിരിക്കും. 4.25ന്‌ വിമാനം കൊച്ചിയിലെത്തും. കൊച്ചിയില്‍നിന്ന്‌ 5.10ന്‌ പുറപ്പെടുന്ന വിമാനം കോയമ്പത്തൂര്‍വഴി 7.30ന്‌ ബംഗളൂരിലെത്തും. ഈ വിമാനം 6.30നാണ്‌ കോയമ്പത്തൂരിലെത്തുക.