Breaking News

Trending right now:
Description
 
Aug 19, 2018

എറണാകുളം-കോട്ടയം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു

image കോട്ടയംവഴിയുള്ള ട്രെയിന്‍ ഗതാഗതം ഞായറാഴ്‌ച ഭാഗികമായി പുനസ്ഥാപിക്കും. തിരുവനന്തപുരം മുതല്‍ എറണാകുളംവരെ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതമാണ്‌ പുനസ്ഥാപിച്ചത്‌. ഷൊര്‍ണൂര്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതം ഞായറാഴ്‌ച വൈകുന്നേരത്തോടെ പുനസ്ഥാപിക്കും. തിരുവനന്തപുരത്തുനിന്നു കായംകുളം, കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം ഞായറാഴ്‌ച രാവിലെ ആറോടെ ഭാഗികമായി പുനസ്ഥാപിക്കുമെന്നാണ്‌ റെയില്‍വേയുടെ അറിയിപ്പില്‍ വ്യക്തമാക്കുന്നത്‌. ഈ റൂട്ടില്‍ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. വേഗനിയന്ത്രണത്തോട്‌ കൂടിയായിരിക്കും ട്രെയിനുകള്‍ സര്‍വീസ്‌ നടത്തുകയെന്നു അധികൃതര്‍ വ്യക്തമാക്കി. പ്രളയക്കെടുതിയില്‍ ട്രെയിന്‍ ഗതാഗതം താറുമാറായിരുന്നു. ട്രാക്കില്‍ വെള്ളം കയറിയതിനാല്‍ കായംകുളം-കോട്ടയം-എറണാകുളം റൂട്ടില്‍ ഇന്നും വൈകിട്ട്‌ നാലുവരെ ട്രെയിന്‍ ഗതാഗതം റദ്ദാക്കിയിരുന്നു. കോഴിക്കോട്ട്‌ നിന്നു മംഗളൂരിലേക്ക്‌ ഇന്നു വൈകിട്ട്‌ അഞ്ചിനും രാത്രി ഒമ്പതിനും പാസഞ്ചര്‍ സ്‌പെഷലുകള്‍ പുറപ്പെടും. പാലക്കാടുനിന്നു കോയമ്പത്തൂര്‍, ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ സര്‍വീസ്‌ പുനരാരംഭിച്ചു.