Breaking News

Trending right now:
Description
 
Aug 19, 2018

കണ്ണൂരില്‍നിന്ന്‌ നവംബര്‍ മുതല്‍ വിമാനം പറക്കും

image കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു നവംബര്‍ മുതല്‍ രാജ്യാന്തര, പ്രാദേശിക വിമാനസര്‍വീസുകള്‍ ആരംഭിക്കും. എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌, ഗോ എയര്‍, ഇന്‍ഡിഗോ എന്നീ കമ്പനികളാണ്‌ സര്‍വീസ്‌ നടത്തുക. ഒരുദിവസം ഒരു റൂട്ടില്‍ ഒരു ഉഡാന്‍ വിമാനം എന്ന തരത്തിലാണ്‌ സര്‍വീസ്‌. ഒക്ടോബര്‍ അവസാനമായിരിക്കും വിമാനത്താവളത്തിന്റെ ഉദ്‌ഘാടനം. വിമാനങ്ങളുടെ വിന്റര്‍ ഷെഡ്യൂള്‍ ഒക്ടോബര്‍ 28നു തുടങ്ങാനിരിക്കുന്ന സാഹചര്യം കണക്കിലെടുത്താണ്‌ ഒക്ടോബര്‍ അവസാനം ഉദ്‌ഘാടനം നടത്താനും നവംബര്‍ മുതല്‍ സര്‍വീസ്‌ നടത്താനും വിമാനത്താവള കമ്പനി (കിയാല്‍) ഡയറക്ടര്‍ ബോര്‍ഡ്‌ യോഗത്തില്‍ തീരുമാനമായത്‌.