Breaking News

Trending right now:
Description
 
Aug 19, 2018

പള്ളിസെമിത്തേരിയില്‍ അക്രൈസ്‌തവനെ അടക്കി മാതൃകകാട്ടി

image തൊടുപുഴയില്‍ ദുരിതാശ്വാസ ക്യാംപില്‍ മരിച്ച ചിത്തിരപുരം രണ്ടാംമൈലില്‍ വട്ടത്തേരില്‍ സുബ്രഹ്മണ്യന്റെ (65) മൃതദേഹം പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചത്‌ ഏറെ ശ്രദ്ധിക്കപ്പെട്ടു. മതത്തിന്റെ മതിലുകള്‍ ഒന്നും ഇവിടെ തടസമായില്ല. വിജയപുരം രൂപതയുടെ കീഴിലുള്ള പള്ളിവാസല്‍ സെന്റ്‌ ആന്‍സ്‌ ദേവാലയത്തിലാണ്‌ ശനിയാഴ്‌ച ഇത്തരത്തിലൊരു സംസ്‌കാരം നടന്നത്‌. വെള്ളപ്പൊക്കമായതിനാല്‍ സുബ്രഹ്മണ്യന്റെ മൃതദേഹം സംസ്‌കരിക്കാന്‍ സ്ഥലംകാണാതെ ബന്ധുക്കള്‍ ബുദ്ധിമുട്ടി. അവസാനം ബന്ധുക്കള്‍ വികാരി ഫാ.ഷിന്റോ വെള്ളിപ്പറമ്പിലിനെ അറിയിച്ചു. ഫാ.ഷിന്റോ ദുരിതാശ്വാസ ക്യാംപ്‌ സന്ദര്‍ശിച്ചപ്പോഴാണ്‌ സുബ്രഹ്മണ്യന്റെ മകന്‍ സുരേഷും ബന്ധുക്കളും ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പെടുത്തിയത്‌. ഉടന്‍തന്നെ ഫാ.ഷിന്റോ ഇക്കാര്യം വിജയപുരം രൂപത വികാരി ജനറല്‍ ഫാ.ഡോ.ജസ്‌റ്റിന്‍ മഠത്തിപ്പറമ്പിലിനെ അറിയിച്ചു. വികാരി ജനറല്‍ അനുമതി നല്‍കിയതോടെ പള്ളി സെമിത്തേരിയില്‍ സുബ്രഹ്മണ്യനെ സംസ്‌കരിക്കുന്നതിന്‌ തടസമില്ലെന്നു ഫാ.ഷിന്റോ അറിയിച്ചു. തുടര്‍ന്നാണ്‌ സുബ്രഹ്മണ്യന്റെ സംസ്‌കാരം നടന്നത്‌.