Breaking News

Trending right now:
Description
 
Aug 19, 2018

ചെറുതോണി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ അടച്ചു

image പ്രളയക്കെടുതിയില്‍ വലയുന്ന സംസ്ഥാനത്തിന്‌ മഴകുറയുന്നത്‌ ആശ്വാസമാകുന്നു. മഴ കുറഞ്ഞ സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ അടച്ചു. ഒന്നും അഞ്ചും ഷട്ടറുകളാണ്‌ അടച്ചത്‌. അണക്കെട്ടില്‍നിന്നു പുറത്തേക്ക്‌ ഒഴുക്കുന്ന ജലത്തിന്റെ അളവും കുറച്ചു. ഇതോടെ പെരിയാറിന്റെ ജലനിരപ്പ്‌ താഴുന്നുതുടങ്ങി. ആലുവയിലെ പല പ്രദേശങ്ങളിലും വെള്ളം ഇറങ്ങി. മഴ കുറയുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ ദ്രുതഗതിയില്‍ മെച്ചപ്പെടുമെന്നാണ്‌ അധികൃതരുടെ പ്രതീക്ഷ. നേരത്തെ എറണാകുളം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ്‌ അലര്‍ട്ടും പിന്‍വലിച്ചിരുന്നു. ഏഴുജില്ലകളില്‍മാത്രം ഒറ്റപ്പെട്ട മഴയ്‌ക്കു സാധ്യതയുണ്ടെന്നാണ്‌ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്‌. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലാണ്‌ മഴയ്‌ക്കു സാധ്യത.