Breaking News

Trending right now:
Description
 
Aug 18, 2018

പ്രളയം: ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തം വൈകുന്നു; പതിനായിരങ്ങള്‍ മരിക്കുമെന്ന്‌ എംഎല്‍എ

image പ്രളയദുരന്തത്തിന്റെ ഭീകരാവസ്ഥ നിലനില്‍ക്കുന്ന ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന്‌ ഉടന്‍ സൈന്യം ഇറങ്ങണമെന്നും അതല്ലായെങ്കില്‍ പതിനായിരങ്ങള്‍ മരിക്കുമെന്നും ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍. അപകടകരമായ സ്ഥിതിയാണ്‌ ഇവിടെയുള്ളത്‌. നിലയില്ലാത്ത വെള്ളത്തില്‍ പതിനായിരങ്ങള്‍ കുടുങ്ങിയിരിക്കുകയാണ്‌. രക്ഷിക്കാന്‍പോകുന്ന വള്ളങ്ങള്‍ അപകടത്തില്‍പെടുന്നു. രക്ഷാപ്രവര്‍ത്തനത്തിന്‌ പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ ബോട്ടുമായി എത്തിയിരുന്നു. രാഷ്ട്രീയ ഇടപെടലിലൂടെയാണ്‌ ഇതുസാധ്യമാക്കിയത്‌. വെള്ളത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ ജീവന്‍രക്ഷിക്കാന്‍ അഞ്ചുദിവസമായി സഹായം ചോദിക്കുന്നു. നാവികസേനയുടെ സഹായവും തേടി. കാലാവസ്ഥമോശമാണെന്നായിരുന്നു മറുപടി. ആകാശമാര്‍ഗത്തിലൂടെ ആളുകളെ രക്ഷിക്കുകയേ വഴിയുള്ളൂ. കാലുപിടിച്ചു പറയുന്നു... ഒരു ഹെലികോപ്‌റ്ററെങ്കിലും തരൂ- കേന്ദ്രസര്‍ക്കാരിനോട്‌ സജി ചെറിയാന്‍ അഭ്യര്‍ഥിച്ചു.