Breaking News

Trending right now:
Description
 
Aug 18, 2018

ഹെലികോപ്‌റ്ററില്‍ രക്ഷപ്പെടുത്തിയ ഗര്‍ഭിണിക്ക്‌ സുഖപ്രസവം

image പ്രളയക്കെടുതിയില്‍ നിന്നു നാവികസേന കഴിഞ്ഞദിവസം രക്ഷപ്പെടുത്തിയ പൂര്‍ണ ഗര്‍ഭിണിക്ക്‌ സുഖപ്രസവം. ചൊവ്വര സ്വദേശിനി സജിത ജബീല്‍ (25) ആണ്‌ എറണാകുളത്തെ സൈനിക ആശുപത്രിയില്‍ കുഞ്ഞിന്‌ ജന്മം നല്‍കിയത്‌. ആണ്‍കുഞ്ഞാണ്‌. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. പ്രളയത്തെ തുടര്‍ന്ന്‌ ആലുവയില്‍ കെട്ടിടത്തിനു മുകളിലാണ്‌ പൂര്‍ണഗര്‍ഭിണിയായ സജിത കുടുങ്ങിയത്‌. നാവിക കേനാ ഹെലികോപ്‌റ്ററിലേക്കു ബെല്‍റ്റില്‍ കെട്ടി സജിതയെ ഉയര്‍ത്തി അതിസാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. മലയാളിയായ വിജയ്‌ വര്‍മയാണു കോപ്‌റ്റര്‍ പറത്തിയത്‌. സൈനിക ആശുപത്രിയില്‍ എത്തിച്ചു ഏതാനും സമയത്തിനുള്ളിലായിരുന്നു പ്രസവം.