Breaking News

Trending right now:
Description
 
Aug 18, 2018

പ്രളയക്കെടുതി: കേരളത്തിന്‌ ദുബായ്‌ ഭരണാധികാരിയുടെ സഹായം

image പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന്‌ സഹായവുമായി യുഎഇ വൈസ്‌ പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ്‌ ഭരണാധികാരിയുമായ ഷെയ്‌ഖ്‌ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്തൂം രംഗത്ത്‌. ദുരിതബാധിതരെ സഹായിക്കാന്‍ യുഎഇയും ഇന്ത്യയും ഒരുമിച്ച്‌ പ്രവര്‍ത്തിക്കും. അടിയന്തര സഹായത്തിന്‌ ഒരു കമ്മിറ്റി രൂപികരിച്ചു. കേരളസംസ്ഥാനം കനത്ത പ്രളയത്തിലൂടെ കടന്നുപോവുകയാണ്‌. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമാണിത്‌. നൂറുകണക്കിന്‌ ആളുകള്‍ മരിച്ചു. ആയിരക്കണക്കിനു ആളുകള്‍ ഭവനരഹിതരായി. യുഎഇയുടെ വിജയത്തിന്‌ കേരള ജനത എക്കാലവും ഉണ്ടായിരുന്നു. പ്രളയബാധിതരെ പിന്തുണയ്‌ക്കാനും സഹായിക്കാനും നമുക്ക്‌ പ്രത്യേക ഉത്തരവാദിത്വമുണ്ട്‌. കേരളത്തിനുവേണ്ടി സംഭാവന ചെയ്യാന്‍ ഏവരോടും അഭ്യര്‍ഥിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.