Breaking News

Trending right now:
Description
 
Aug 18, 2018

മുല്ലപ്പെരിയാറില്‍ ജലനിരപ്പ്‌ താഴ്‌ത്തും

image മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ 139 അടിയായി താഴ്‌ത്തുന്നതിന്റെ സാധ്യത വിദഗ്‌ധസമിതികള്‍ പരിശോധിക്കണമെന്നു സുപ്രീംകോടതി വ്യക്തമാക്കി. ദുരന്തനിവാരണ നിയമപ്രകാരമുള്ള ഉപസമിതി, എന്‍സിഎംസി, മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ നിരീക്ഷണ സമിതി എന്നിവയാണ്‌ ജലനിരപ്പു താഴ്‌ത്തുന്നതിന്റെ സാധ്യത പരിശോധിക്കേണ്ടത്‌. താഴ്‌ന്ന പ്രദേശങ്ങളിലുള്ളവര്‍ ദുരുതത്തിലാകുന്നില്ലെന്നു ഉറപ്പാക്കാനുള്ള നടപടികളും ഈ സമിതികള്‍ ചര്‍ച്ച ചെയ്യണമെന്നു ചീഫ്‌ ജെസ്റ്റീസ്‌ ദീപക്‌ മിശ്ര അധ്യക്ഷനായ ബെഞ്ച്‌ നിര്‍ദേശിച്ചു. സമിതിയുടെ നിര്‍ദേശങ്ങള്‍ക്ക്‌ അനുസൃതമായി പ്രവര്‍ത്തിക്കണമെന്നു തമിഴ്‌നാട്‌, കേരള സര്‍ക്കാരുകള്‍ക്ക്‌ കോടതി നിര്‍ദേശം നല്‍കി. പ്രളയക്കെടുതി പരിഹരിക്കാന്‍ കേന്ദ്രവും സംസ്ഥാനവും കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശമുണ്ട്‌. അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ കുറയ്‌ക്കാന്‍ തീരുമാനിച്ചതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഘട്ടംഘട്ടമായി വെള്ളം തുറന്നുവിടാമെന്നാണ്‌ വ്യക്തമാക്കിയത്‌. കേസ്‌ ഈമാസം 24നു വീണ്ടും പരിഗണിക്കും. ഇതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്‌പില്‍വേക്കു സമീപം മണ്ണിടിഞ്ഞത്‌ ആശങ്കയുണ്ടാക്കിയിട്ടുണ്ട്‌. പ്രധാന അണക്കെട്ടില്‍നിന്നു സ്‌പില്‍വേയിലേക്കു പോകുന്ന റോഡിന്റെ ഭാഗത്താണ്‌ മണ്ണിടിച്ചില്‍ ഉണ്ടായത്‌. വലിയ അളവില്‍ വെള്ളം തുറന്നുവിട്ടപ്പോഴാണ്‌ മണ്ണിടിച്ചില്‍ ഉണ്ടായതെന്നു പറയുന്നു.