Breaking News

Trending right now:
Description
 
Aug 17, 2018

പ്രളയം വിഴുങ്ങിയ കേരളം; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന്‌ എത്തും

image പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്‌ച വൈകിട്ടോടെ കേരളത്തിലെത്തും. കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി രാത്രി മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തും. ശനിയാഴ്‌ച രാവിലെ മുതല്‍ വിവിധ പ്രദേശങ്ങളില്‍ ആകാശ നിരീക്ഷണം നടത്തും. കേന്ദ്രമന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനമാണ്‌ ഇക്കാര്യം അറിയിച്ചത്‌. കേരളം ചോദിക്കുന്നതെന്തും തരുമെന്നു പ്രധാനമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനത്തിന്‌ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിക്കുന്ന കാര്യം കേന്ദ്രത്തിന്റെ പരിഗണനയിലാണ്‌. അതേസമയം, തുടര്‍ച്ചയായി പെയ്‌ത കനത്ത മഴയില്‍ കേരളത്തിന്റെ പലഭാഗങ്ങളും വെള്ളത്തിലാണ്‌. പൂര്‍ണമായും വെള്ളക്കെട്ടിലാണ്‌ കുട്ടനാട്‌. മീനച്ചിലാര്‍ കരകവിഞ്ഞു. പാലാ നഗരം വെള്ളത്തിലായി. താഴ്‌ന്നയിടങ്ങളിലും വെള്ളംനിറഞ്ഞു. പ്രളയത്തില്‍ എരുമേലി ഒറ്റപ്പെട്ടു. റാന്നിതാലൂക്ക്‌ പൂര്‍ണമായും വെള്ളത്തില്‍. കോട്ടയം ജില്ലയില്‍ ഒമ്പത്‌ പാലങ്ങള്‍ വെള്ളത്തിലായി. പെരിയാര്‍, ആലുവ, പറവൂര്‍, ചേന്ദമംഗലം, കടുങ്ങല്ലൂര്‍, ഏലൂര്‍, വാരാപ്പുഴ, നെടുമ്പാശേരി, കാലടി, മുവാറ്റുപുഴ, പെരുമ്പാവൂര്‍ മേഖലകള്‍ വെള്ളത്തിലാണ്‌. അപ്പര്‍കുട്ടനാട്‌ വെള്ളത്തില്‍. 61,858 പേര്‍ ഇവിടെ ദുരിതാശ്വാസ ക്യാംപുകളിലുണ്ട്‌.