Breaking News

Trending right now:
Description
 
Aug 17, 2018

മുന്‍ പ്രധാനമന്ത്രി വാജ്‌പേയി അന്തരിച്ചു

image മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയി (93) അന്തരിച്ചു. ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്‌റ്റിറ്റിയൂട്ടല്‍ വ്യാഴാഴ്‌ച വൈകിട്ട്‌ അഞ്ചുകഴിഞ്ഞായിരുന്നു മരണം. കഴിഞ്ഞ ജൂണ്‍ 11ന്‌ മൂത്രാശയ സംബന്ധമായ രോഗം ഗുരുതരമായതിനെതുടര്‍ന്നാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. സംസ്‌കാരം വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക്‌ 1.30ന്‌ യമനുതീരത്തെ സ്‌മൃതിസ്ഥലില്‍. വാജ്‌ പേയി മൂന്നു അവസരങ്ങളിലായി (1996, 1998, 1999) ആറുവര്‍ഷവും 80 ദിവസവും പ്രധാനമന്ത്രിയായിരുന്നു. ആറുപതിറ്റാണ്ടിലേറെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന അദ്ദേഹം അവിവാഹിതനാണ്‌. നമിത കൗള്‍ ഭട്ടാചാര്യ ദത്തുപുത്രിയാണ്‌. ഉജ്വലവാഗ്മി, മികവുറ്റ പാര്‍ലമെന്റേറിയന്‍, കവി, കഴിവുറ്റഭരണാധികാരി, കറകളഞ്ഞ ദേശഭക്തന്‍ തുടങ്ങിയ നിലകളില്‍ സ്വീകാര്യനായ നേതാവായിരുന്നു വാജ്‌പേയി. ബിജെപിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു. ബജെപിയുടെ ദേശീയ അധ്യക്ഷനായി ആരംഭകാലത്ത്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഒമ്പത്‌ തവണ ലോക്‌സഭയിലേക്കും രണ്ടുതവണ രാജ്യസഭയിലേക്കും ജയിച്ച വാജ്‌പേയി മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാപാര്‍ട്ടി മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായും സേവനമനുഷ്‌ഠിച്ചു. അടിയന്തരാവസ്ഥക്കാലത്ത്‌ രണ്ടുവര്‍ഷം ജയില്‍വാസം അനുഭവിച്ചു. 2015-ല്‍ രാജ്യം ഭാരതരത്‌നം നല്‍കി ആദരിച്ചു. മധ്യപ്രദേശിലെ ഗ്വാളിയാറില്‍ 1924 ഡിസംബര്‍ 25നാണ്‌ ജനിച്ചത്‌.