Breaking News

Trending right now:
Description
 
Aug 16, 2018

കനത്തമഴ: ഇന്ന്‌ 19 മരണം

image സംസ്ഥാനത്ത്‌ അതിശക്തമായി മഴ തുടരുമ്പോള്‍ ഇന്നു മാത്രം മരണമടഞ്ഞവരുടെ എണ്ണം 19 ആയി ഉയര്‍ന്നു. കോഴിക്കോട്‌, പാലക്കാട്‌, മലപ്പുറം ജില്ലകളിലാണ്‌ പ്രകൃതി ദുരന്തത്തെ തുടര്‍ന്ന്‌ മരണം റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌. ഒട്ടേറെപ്പേരെ കാണാതായി. ബുധനാഴ്‌ച 28 പേര്‍ മരിച്ചിരുന്നു. കേരളംകണ്ട ഏറ്റവും വലിയ ജലപ്രളയത്തില്‍ ഇതുവരെ സംസ്ഥാനത്ത്‌ 78 പേര്‍ക്കാണ്‌ ജീവന്‍ നഷ്ടമായത്‌. കോഴിക്കോട്‌ ജില്ലയില്‍ മാത്രം രണ്ട്‌ കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ മരിച്ചു. പാലക്കാട്‌ നെന്മാറയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന്‌ രണ്ടുകുടുംബത്തിലെ ഏഴുപേരും കോഴിക്കോട്‌ കൂമ്പാറയിലും മാവൂര്‍ ഊര്‍ക്കടവിലും വീടിനു മുകളില്‍ മണ്ണിടിഞ്ഞു രണ്ടുപേരും മരിച്ചു. കുടരഞ്ഞിയില്‍ മണ്ണിടിഞ്ഞ്‌ അച്ഛനും മകനും മരിച്ചു. മലപ്പുറം ഊര്‍ങ്ങാട്ടേരയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ടുമരണം റിപ്പോര്‍ട്ട്‌ ചെയ്‌തു. മലപ്പുറം എടവണ്ണയില്‍ മണ്ണിടിഞ്ഞ്‌ ഒരു സ്‌ത്രീ മരിച്ചു. കനത്ത മയും നദികള്‍ കരകവിഞ്ഞൊഴുകുകയും ചെയ്യപ്പെട്ട സാഹചര്യത്തില്‍ താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായപ്പോള്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമാണ്‌ അനുഭവപ്പെടുന്നത്‌.