Breaking News

Trending right now:
Description
 
Aug 16, 2018

കൊച്ചി മെട്രോ നിര്‍ത്തി; ട്രെയിന്‍ ഗതാഗതം തടസം

image വെള്ളപ്പൊക്കത്തെ തുടര്‍ന്ന്‌ കൊച്ചി മെട്രോ സര്‍വീസ്‌ നിര്‍ത്തിവച്ചു. മുട്ടം യാര്‍ഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ്‌ സര്‍വീസ്‌ നിര്‍ത്തിയത്‌. ചാലക്കുടി പുഴയില്‍ ജലനിരപ്പ്‌ ഉയര്‍ന്നതിനെ തുടര്‍ന്ന്‌ എറണാകുളം-തൃശൂര്‍ റെയില്‍പാതയില്‍ ട്രെയിന്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ആലുവ റെയില്‍വേ സ്റ്റേഷനില്‍ ട്രാക്കില്‍ വെള്ളം കയറി. 176-ാം നമ്പര്‍ പാലത്തിലാണ്‌ വെള്ളം കയറിയത്‌. കനത്ത മഴയില്‍ സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്‌. ആലുവവഴിയുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായി നിലച്ചിരിക്കുകയാണ്‌. ജലനിരപ്പ്‌ ഉയര്‍ന്നതിനാല്‍ ആലുവയിലും സമീപപ്രദേശങ്ങളും മുങ്ങുകയാണ്‌. ദുരിതാശ്വാസ ക്യാംപുകളിലും വെള്ളംകയറി. ആലുവയില്‍മാത്രം ആയിരത്തോളം ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ്‌ റിപ്പോര്‍ട്ട്‌. സേനാവിഭാഗങ്ങളെല്ലാം രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്‌. മേഖലയിലെ ഗതാഗതവും പൂര്‍ണമായി തടസപ്പെട്ടു.