Breaking News

Trending right now:
Description
 
Aug 16, 2018

രക്ഷാപ്രവര്‍ത്തനം സജീവം; പരിഭ്രാന്തരാകേണ്ടെന്ന്‌ മുഖ്യമന്ത്രി

image പ്രളയക്കെടുതിയില്‍പ്പെട്ട പത്തനംതിട്ട ജില്ലയില്‍ രക്ഷാപ്രവര്‍ത്തനം സജീവമായിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവരെയും സുരക്ഷാകേന്ദ്രങ്ങളിലേക്കു മാറ്റും. ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. പത്തനംതിട്ടയിലേക്കും ചെങ്ങന്നൂരിലേക്കുമുള്ള 156 അംഗ കരസേന, എന്‍ഡിആര്‍എഫ്‌ സംഘം തിരുവനന്തപുരത്തുനിന്നുമാണ്‌ എത്തുന്നത്‌. 25 ബോട്ടുകളിലായാണ്‌ ഇവര്‍ രക്ഷാപ്രവര്‍ത്തനം നടത്തുക. സംഘം പത്തനംതിട്ടയില്‍ എത്തുന്നതോടെ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ സജീവമാകുമെന്നു മുഖ്യമന്ത്രി ഫേസ്‌ബുക്ക്‌ പോസ്‌റ്റിലൂടെ അറിയിച്ചു. നിലവില്‍ നേവിയുടെ ഒരുസംഘം നീണ്ടകരയില്‍നിന്നെത്തിച്ച മത്സ്യത്തൊഴിലാളി ബോട്ടുകളും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.