Breaking News

Trending right now:
Description
 
Aug 15, 2018

പ്രളയക്കെടുതിയില്‍ ഇന്ന്‌ 28 മരണം; സ്ഥിതി അതീവ ഗുരുതരമെന്ന്‌ മുഖ്യമന്ത്രി

image സംസ്ഥാനത്ത്‌ പ്രളയക്കെടുതിയില്‍ ഇന്നു 28 മരണം റിപ്പോര്‍ട്ടു ചെയ്‌തു. മണ്ണിടിഞ്ഞുവീണും വൈദ്യുതിലൈന്‍പൊട്ടിവീണും കുത്തൊഴുക്കില്‍പെട്ടും, ഉരുള്‍പൊട്ടിയുമാണ്‌ മരണം റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌. മലപ്പുറം പെരിങ്ങാവില്‍ വീടിനു മുകളില്‍ മണ്ണിടിഞ്ഞുവീണ്‌ ഒമ്പത്‌ പേര്‍ മരിച്ചു. തിരൂര്‍ക്കാട്‌ നിര്‍മാണത്തിലിരുന്ന പള്ളി തകര്‍ന്നുവീണ്‌ ഒരാളും വീട്‌ തകര്‍ന്ന്‌ മൂന്നുപേരും മൂന്നാറില്‍ ലോഡ്‌ജ്‌ തകര്‍ന്ന്‌ ഒരാളും മരിച്ചു. ഇന്നലെ മാത്രമായി 14 പേര്‍ മലപ്പുറത്ത്‌ മരിച്ചതായാണ്‌ റിപ്പോര്‍ട്ട്‌. ഇടുക്കി ഗാന്ധിനഗറില്‍ ഉരുള്‍പൊട്ടി രണ്ടു സ്‌ത്രീകള്‍ മരിച്ചു. ആലപ്പുഴയില്‍ മീന്‍പിടുത്തത്തിനുപോയ ബോട്ടുമുങ്ങി മൂന്നുപേരെ കാണാതായിട്ടുണ്ട്‌. ശബരിമലയിലും പമ്പയിലും വെള്ളം ഉയര്‍ന്ന നിലയിലാണ്‌. ശബരിമലയാത്രയ്‌ക്കു വിലക്ക്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ഉപ്പുതറ ചപ്പാത്ത്‌ മുങ്ങി. അതേസമയം, സംസ്ഥാനത്തെ സ്ഥിതി ആതീവഗുരുതരാവസ്ഥയിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശങ്ങള്‍ അവഗണിക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സംസ്ഥാനത്ത്‌ പല ഗ്രാമങ്ങളും പ്രദേശങ്ങളും വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടു. കെട്ടിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തില്‍നിലനില്‍ക്കുന്ന സാഹചര്യം പ്രധാനമന്ത്രിയേയും കേന്ദ്ര ആഭ്യന്തരമന്ത്രിയേയും അറിയിച്ചിട്ടുണ്ട്‌. കേന്ദ്രസേനയുടെ കൂടുതല്‍ സഹായം അഭ്യര്‍ഥിച്ചു. ഗവര്‍ണറെ കണ്ട്‌ സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ സ്ഥിതി അറിയിച്ചിട്ടുണ്ട്‌. സംസ്ഥാനത്തെ അതീവസാഹചര്യം മനസിലാക്കി അനുകൂല നിലപാടാണ്‌ പ്രധാനമന്ത്രി കൈക്കൊണ്ടതെന്നും എല്ലാ സഹായവും ഉറപ്പുനല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.