Breaking News

Trending right now:
Description
 
Aug 15, 2018

പൂനെ സഹകരണബാങ്കില്‍ സൈബര്‍ ആക്രമണം: 94 കോടി നഷ്ടമായി

image രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സഹകരണബാങ്കായ പൂനെ കോസ്‌മോസ്‌ ബാങ്കില്‍ രണ്ടുദിവസങ്ങളിലായി നടന്ന സൈബര്‍ ആക്രമണത്തില്‍ ഹാക്കര്‍മാര്‍ തട്ടിയെടുത്തത്‌ 94 കോടി രൂപ. 1000 ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിയത്‌. ഇതിനായി 15,000 ഓണ്‍ലൈന്‍ ഇടപാടുകളും നടത്തി. ഈമാസം 11നും 13നുമാണ്‌ വന്‍ സൈബര്‍ തട്ടിപ്പ്‌ നടന്നത്‌. വീസ. റൂപേ, ഡെബിറ്റ്‌ കാര്‍ഡ്‌ ഉള്ള ബാങ്ക്‌ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നു. വീസ കാര്‍ഡുകള്‍വഴിമാത്രം 78 കോടി രൂപ തട്ടിയെടുത്തു. കവര്‍ന്ന തുകയില്‍ പകുതിയിലേറെയും ഹോങ്കോങ്ങിലേക്കാണ്‌ പോയത്‌. ഇവിടുത്തെ ഹാങ്‌ സെങ്‌ ബാങ്കിലെ എഎല്‍എം ട്രേഡ്‌ ലിമിറ്റഡ്‌ എന്ന കമ്പനിയിലേക്ക്‌ തുക പോയതെന്നു കണ്ടെത്തിയിട്ടുണ്ട്‌. 11നു വൈകുന്നേരം മുന്നിനും രാത്രി 10നും ഇടയ്‌ക്ക്‌ 14849 ഇടപാടിലൂടെ 80.50 കോടി രൂപ ഹാക്കര്‍മാര്‍ കടത്തി. 13ന്‌ 13.92 കോടി രൂപയേ കടത്തിയുള്ളൂ. അനധികൃത രേഖകളുടെ അടിസ്ഥാനത്തില്‍ വിദേശബാങ്കിലേക്കാണ്‌ ഇതു മാറ്റിയത്‌. ബാങ്കിന്റെ എടിഎം സെര്‍വറില്‍ മാല്‍വയര്‍ ആക്രമണം നടത്തിയും ക്ലോണിങ്ങിലൂടെ ഉപയോക്താക്കളുടെ ഡെബിറ്റ്‌ കാര്‍ഡ്‌ രേഖ ചോര്‍ത്തിയുമാണ്‌ തട്ടിപ്പ്‌ നടത്തിയതെന്നാണ്‌ റിപ്പോര്‍ട്ട്‌.