Breaking News

Trending right now:
Description
 
Aug 15, 2018

ഏഴുജില്ലകളില്‍ റെഡ്‌ അലര്‍ട്ട്‌; മൂന്നു ജില്ലകളില്‍ ഓറഞ്ച്‌ അലര്‍ട്ട്‌

image സംസ്ഥാനത്ത്‌ ഇന്നും കനത്ത മഴയ്‌ക്കു സാധ്യതയുണ്ടെന്നു കലാവസ്ഥാ വകുപ്പ്‌ മുന്നറിയിപ്പ്‌ നല്‍കി. ശനിയാഴ്‌ചവരെ മഴ തുടരും. ഇടുക്കി, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, വയനാട്‌, കണ്ണൂര്‍, കാസര്‍കോട്‌ ജില്ലകളില്‍ ഇന്ന്‌ അതീവ ജാഗ്രതാ (റെഡ്‌ അലര്‍ട്ട്‌) നിര്‍ദേശമുണ്ട്‌. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശമാണ്‌ (ഓറഞ്ച്‌ അലര്‍ട്ട്‌) ഉള്ളത്‌. മണിക്കൂറില്‍ 60 കിലോമീറ്റര്‍വരെ വേഗത്തിലുള്ള കാറ്റിനു സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന്‌ നിര്‍ദേശമുണ്ട്‌.