Breaking News

Trending right now:
Description
 
Aug 15, 2018

മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ തുറന്നു

image കനത്ത മഴയില്‍ ജലനിരപ്പ്‌ ഉയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ തുറന്നു. ജലനിരപ്പ്‌ 140 അടിയിലെത്തിയതോടെയാണ്‌ അണക്കെട്ടിന്റെ സ്‌പില്‍വേ ഷട്ടറുകളിലൂടെ വെള്ളം തുറന്നുവിട്ടത്‌. 4489 ഘനയടി വെള്ളമാണ്‌ ഇപ്പോള്‍ പുറത്തേക്ക്‌ ഒഴുകുന്നത്‌. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത്‌ മഴ തുടരുന്നതിനാല്‍ ജലനിരപ്പ്‌ ഉയരുകയാണ്‌. വെള്ളം വണ്ടിപ്പെരിയാര്‍ ചപ്പാത്തുവഴി ഇടുക്കി അണക്കെട്ടിലെത്തും. ഇവിടെ നിരൊഴുക്കും വര്‍ധിച്ചിട്ടുണ്ട്‌. ഇടുക്കി ഡാമിലെ ജലനിരപ്പ്‌ ഇന്നലെ രാത്രി 10ന്‌ 2397.64 അടിവരെയെത്തി. പരമാവധി 2403 അടിയാണ്‌. മുല്ലപ്പെരിയാറിന്റെ തീരത്തുനിന്നു 1250 കുടുംബങ്ങളെ ഒഴിപ്പിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്‌. ഇന്നലെ രാത്രി പെരിയാര്‍ തീരവാസികള്‍ക്ക്‌ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. രാത്രി ഒമ്പതോടെ മുല്ലപ്പെരിയാര്‍ ഡാം തുറക്കാനിടയുണ്ടെന്നും പെരിയാര്‍ തീരത്തുനിന്നു മാറാന്‍ തയാറാകണമെന്നുമായിരുന്നു നിര്‍ദേശം. മുന്നറിയിപ്പിനെ തുടര്‍ന്ന്‌ ചപ്പാത്തില്‍നിന്നു ശാന്തിപ്പാലം വഴി ചെങ്കരിയിലേക്കുള്ള ഗതാഗതം നിരോധിച്ചു. വള്ളക്കടവു മുതല്‍ ഉപ്പുതറവരെയുള്ള പെരിയാറിന്റെ തീരങ്ങളില്‍ വീടുകളടക്കം നൂറുകണക്കിന്‌ കെട്ടിടങ്ങളാണുള്ളത്‌.