Breaking News

Trending right now:
Description
 
Aug 15, 2018

രാജ്യത്തിന്റെ സ്വാതന്ത്ര്യം പൂര്‍ണമാകണമെങ്കില്‍ സ്‌ത്രീകള്‍ക്ക്‌ സ്വാതന്ത്ര്യം ലഭിക്കണം: രാഷ്ട്രപതി

image സ്‌ത്രീകള്‍ക്ക്‌ സ്വാതന്ത്ര്യം ലഭിച്ചുവെന്ന്‌ ഉറപ്പാക്കിയാലേ രാജ്യത്തിന്റെ സ്വാതന്ത്ര്യം പൂര്‍ണമാകൂവെന്ന്‌ രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ്‌ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. അനാവശ്യ വിവാദങ്ങളില്‍പ്പെട്ട്‌ രാജ്യത്തിന്റെ വികസനം തടസപ്പെടരുത്‌. ഇന്ത്യന്‍ സമൂഹത്തില്‍ ഹിംസയ്‌ക്ക്‌ സ്ഥാനമില്ല. ഗാന്ധിയന്‍ മൂല്യങ്ങള്‍ എല്ലാവരും ഉയര്‍ത്തിപ്പിടിക്കണം. വികസനത്തിന്റെ ഗുണഫലങ്ങള്‍ രാജ്യത്ത്‌ കണ്ടുതുടങ്ങിയെന്നും രാഷ്ട്രപതി വ്യക്തമാക്കി. വെറും ഡിഗ്രിയോ ഡിപ്ലോമയോ മാത്രമല്ല വിദ്യാഭ്യാസം. മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്ഥിതി വളര്‍ത്തണം. സ്‌ത്രീശാക്തീകരണത്തിന്‌ ഊന്നല്‍ നല്‍കണം. നമ്മുടെ സംസ്‌കാരത്തില്‍ വനിതകള്‍ക്ക്‌ പരമപ്രധാനമായ സ്ഥാനമുണ്ട്‌. വനിതകളുടെ മികവ്‌ പ്രയോജനപ്പെടുത്താന്‍ സാധിക്കണം. വനിതകള്‍ മാത്രമല്ല, കര്‍ഷകരും രാജ്യത്തിന്റെ അടിസ്ഥാന ഘടകമാണെന്നും പ്രധാനമന്ത്രി സന്ദേശത്തില്‍ ഓര്‍മിപ്പിച്ചു.