Breaking News

Trending right now:
Description
 
Aug 15, 2018

സ്വാതന്ത്ര്യദിനാഘോഷത്തില്‍ രാജ്യം; എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കണമെന്നു പ്രധാനമന്ത്രി

image രാജ്യം 72-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കണം. ഡോ.ബി.ആര്‍.അംബേദ്‌കര്‍ നമുക്ക്‌ നല്‍കിയ ഭരണഘടനയില്‍ എല്ലാവര്‍ക്കും തുല്യനീതി ഉറപ്പുവരുത്തുന്നു. ഇക്കാര്യം ഉറപ്പാക്കിയാലേ ഇന്ത്യയ്‌ക്ക്‌ വലിയരീതിയില്‍ വികസിക്കാനാകൂവെന്നു സ്വാതന്ത്ര്യദിന സന്ദേശത്തില്‍ അദ്ദേഹം വ്യക്തമാക്കി. പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കൊപ്പമാണ്‌ തന്റെ ചിന്തകള്‍. രാജ്യത്തിന്റെ വിവിധഭാഗങ്ങള്‍ പ്രളയക്കെടുതിയില്‍ വലയുകയാണ്‌. ഇത്തവണ പാര്‍ലമെന്റ്‌ സമ്മേളനം സാമൂഹിക നീതിക്കുവേണ്ടി മാറ്റിവച്ചതായിരുന്നു. ഒബിസി കമ്മിഷന്‍ രൂപീകരിക്കുന്നതിനുള്ള ബില്‍ ഈ സമ്മേളനത്തില്‍ പാസാക്കാനായി. ശാസ്‌ത്രസാങ്കേതിക വിദ്യയുടെ കാര്യത്തില്‍ രാജ്യം വലിയ കുതിപ്പിലാണ്‌. 2022ലോ കഴിയുമെങ്കില്‍ അതിനുമുമ്പോ ബഹിരാകാശത്തേക്ക്‌ ഇന്ത്യ ആളെ അയയ്‌ക്കും. ശാസ്‌ത്രജ്ഞരെ ഓര്‍ത്ത്‌ ഇന്ത്യ അഭിമാനിക്കുകയാണ്‌. നൂതന കണ്ടുപിടുത്തങ്ങളുടെ മേഖലയില്‍ അവര്‍ നല്‍കുന്ന സംഭാവനകള്‍ നിസ്‌തുലമാണൈന്നും പ്രധാനമന്ത്രി പറഞ്ഞു. സുപ്രീംകോടതിയില്‍ ഒരുസമയം മൂന്ന്‌ വനിതാ ജഡ്‌ജിമാര്‍ എത്തിയതിലും രാജ്യം അഭിമാനിക്കുന്നു. ആദ്യമായാണ്‌ ഇത്രയേറെ വനിതകള്‍ കേന്ദ്രമന്ത്രിസഭയുടെ ഭാഗമാകുന്നത്‌. കഴിഞ്ഞവര്‍ഷം ജിഎസ്‌ടി യഥാര്‍ഥ്യമാക്കാനായി. ജിഎസ്‌ടിയുടെ വിജയത്തില്‍ ബിസിനസ്‌ സമൂഹത്തിനൊന്നാകെ നന്ദി പറയുന്നുവെന്നും നരേന്ദ്രമോദി സന്ദേശത്തില്‍ പറഞ്ഞു.