Breaking News

Trending right now:
Description
 
Aug 13, 2018

കൊല്ലത്ത്‌ കെഎസ്‌ആര്‍ടിസി ബസും ട്രക്കും കൂട്ടിയിടിച്ച്‌ രണ്ട്‌ മരണം

image കൊല്ലം കൊട്ടിയം ഭാഗത്ത്‌ കെഎസ്‌ആര്‍ടിസി ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കെഎസ്‌ആര്‍ടിസി ബസ്‌ ഡ്രൈവറും കണ്ടക്ടറും മരിച്ചു. നിരവധിപേര്‍ക്ക്‌ പരുക്കുണ്ട്‌. ഇന്ന്‌ പുലര്‍ച്ചെ ഇത്തിക്കരയിലാണ്‌ അപകടം. വയനാട്‌ മാനന്തവാടിയില്‍നിന്ന്‌ വരുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസില്‍ തിരുവനന്തപുരത്തുനിന്നു എത്തിയ ട്രക്ക്‌ ഇടിക്കുകയായിരുന്നു. ഇടിയുടെ അഘാതത്തില്‍ രണ്ടുവാഹനങ്ങളുടെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ പരുക്കേറ്റേ 12 പേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്‌. ബസ്‌ ഡ്രൈവറുടെയും കണ്ടക്ടറുടെയും മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക്‌ മാറ്റി. അപകടത്തെ തുടര്‍ന്ന്‌ ട്രക്കിനുള്ളില്‍ ഡ്രൈവര്‍ കുടുങ്ങി. മുന്‍ഭാഗം വെട്ടിപ്പൊളിച്ചാണ്‌ ഇയാളെ പുറത്തെടുത്തത്‌. ഗുരുതര പരുക്കുകളോടെ ഇദ്ദേഹവും ആശുപത്രിയില്‍ ചികിത്സതേടി. അപകടത്തെ തുടര്‍ന്ന്‌ ദേശീയ പാതയില്‍ ഗതാഗത തടസമുണ്ടായി. പൊലീസ്‌ സ്ഥലത്ത്‌ എത്തി.