Breaking News

Trending right now:
Description
 
Aug 13, 2018

പ്രളയക്കെടുതി: കേരളത്തിന്‌ യൂസഫലിയുടെ അഞ്ചുകോടി സഹായം

image കേരളത്തിലെ പ്രളയക്കെടുതി നേരിടാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ അഞ്ചുകോടി രൂപ നല്‍കുമെന്നു പ്രവാസ വ്യവസായി എം.എ.യൂസഫലി അറിയിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഒരുമാസത്തെ ശമ്പള തുകയായ 90,512 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ കൈമാറി. മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഒരുലക്ഷംരൂപ കൈമാറി. മന്ത്രി കെ.കെ.ശൈലജയും പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയും എം.പി.വീരേന്ദ്രകുമാര്‍ എംപിയും ഒരുമാസത്തെ ശമ്പളം നല്‍കി. തമിഴ്‌നാട്ടിലെ പ്രതിപക്ഷ പാര്‍ട്ടിയായ ഡിഎംകെ ദുരിതാശ്വാസ നിധിയിലേക്ക്‌ ഒരു കോടി രൂപ നല്‍കുമെന്നു അറിയിച്ചിട്ടുണ്ട്‌. നടന്‍ കമല്‍ഹസന്‍ ദുരിതാശ്വാസ നിധിയിലേക്ക്‌ 25 ലക്ഷം രൂപ നല്‍കി. വിജയ്‌ ടിവി 25 ലക്ഷം രൂപ കൈമാറി. സഹോദരങ്ങളും തമിഴ്‌നടന്മാരുമായ സൂര്യയും കാര്‍ത്തിയും ചേര്‍ന്ന്‌ 25 ലക്ഷം രൂപ നല്‍കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്‌. മലയാള താരസംഘടനയായ അമ്മ 10 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക്‌ കൈമാറിയെന്നാണ്‌ വിവരം.