Breaking News

Trending right now:
Description
 
Aug 13, 2018

ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ ആളെ വിഷം കുത്തിവച്ചുകൊന്നു

image ന്യുയോര്‍ക്കില്‍ ഏഴുവയസുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തു കൊലപ്പെടുത്തിയ കേസില്‍ ടെന്നീസിലെ സ്റ്റേറ്റ്‌ ജയിലില്‍ കഴിഞ്ഞിരുന്ന 59 വയസുള്ള ഇറിക്കിനെ ശരീരത്തില്‍ വിഷംകുത്തിവച്ചു കൊന്നു. ഈ ജയിലില്‍ പത്തുവര്‍ഷത്തിനിടെ നടക്കുന്ന ആദ്യ വധശിക്ഷയാണിത്‌. വ്യാഴാഴ്‌ച രാത്രിയിലാണ്‌ ഇത്തരത്തിലൊരുവധം. 33 വര്‍ഷം മുമ്പ്‌ നടന്ന ക്രൂരമായ കൊലപാതകത്തിനാണ്‌ വധശിക്ഷ ലഭിച്ചത്‌. എന്തെങ്കിലും പറയാനുണ്ടോ എന്നു കോടതി ചോദിച്ചപ്പോള്‍ എല്ലാറ്റിനും മാപ്പെന്നുപറയുകയും ചെയ്‌തു. ജെഫേഴ്‌സ്‌ കുടുംബത്തില്‍ കുട്ടികളെ നോക്കുന്ന ജോലിയായിരുന്നു ഇറിക്കിന്‌. ഏറ്റവും വിശ്വസ്‌തന്‍. എട്ടുകുട്ടികളെയാണ്‌ ഇയാള്‍ നോക്കിയിരുന്നത്‌. ഏഴുവയസുകാരിയെ രാത്രി പ്രകൃതിവിരുദ്ധ പീഡനത്തിന്‌ ഇരയാക്കുകയും പിന്നീട്‌ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തുകയുമായിരുന്നു. 1987 മേയ്‌ നാലിനാണ്‌ ഇറിക്കിന്‌ കോടതി വധശിക്ഷവിധിച്ചത്‌. വധശിക്ഷയ്‌ക്കെതിരെ ഇറിക്ക്‌ നല്‍കിയ ഹര്‍ജി അമേരിക്കന്‍ സുപ്രീംകോടതി കഴിഞ്ഞദിവസമാണ്‌ തള്ളിയത്‌.