Breaking News

Trending right now:
Description
 
Aug 12, 2018

ജമ്മു ഹൈക്കോടതിക്ക്‌ ആദ്യമായി വനിതാ ചീഫ്‌ ജസ്റ്റീസ്‌

image ജമ്മു കാഷ്‌മീര്‍ ഹൈക്കോടതിയുടെ ആദ്യ വനിതാ ചീഫ്‌ ജസ്റ്റീസായി ജസ്റ്റീസ്‌ ഗീത മിത്തല്‍ ചുമതലയേറ്റു. ഹൈക്കോടതിയില്‍ ആദ്യ വനിതാ ജഡ്‌ജിയായി സിന്ധു ശര്‍മയെ നിയമിച്ചത്‌ കഴിഞ്ഞയാഴ്‌ചയാണ്‌. ഹൈക്കോടതിയുടെ തൊണ്ണൂറുവര്‍ഷത്തെ ചരിത്രത്തില്‍ ഇത്‌ ആദ്യമായാണ്‌. 1928-ല്‍ സ്ഥാപിതമായ ജമ്മു കാഷ്‌മീര്‍ ഹൈക്കോടതിയില്‍ ഇതുവരെ സേവനമനുഷ്‌ഠിച്ചിട്ടുള്ള 107 ജഡ്‌ജിമാരും പുരുഷന്മാരാണ്‌. ഡല്‍ഹി ഹൈക്കോടതി ആക്ടിങ്‌ ചീഫ്‌ ജസ്റ്റീസ്‌ പദവിയില്‍നിന്നാണ്‌ ഗീത ചീഫ്‌ ജസ്റ്റീസാകുന്നത്‌. രാജ്യസഭയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ എന്‍.എന്‍ വോറ സത്യവാചകം ചൊല്ലിക്കൊടുത്തു. ജമ്മുകാഷ്‌മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഡോ.ഫാറൂക്‌ അബ്ദുള്ള, ഒമര്‍ അബ്ദുള്ള, ഗവര്‍ണറുടെ ഉപദേഷ്ടാക്കളായ ബി.ബി.വ്യാസ്‌, കെ.വിജയകുമാര്‍, ഖുര്‍ഷിദ്‌ അഹമ്മദ്‌ ഗണായി, സുപ്രീംകോടതിയിലെ വിരമിച്ച ജഡ്‌ജിമാര്‍, ചീഫ്‌ സെക്രട്ടറി ബി.വി.ആര്‍.സുബ്രഹ്മണ്യന്‍ എന്നിവര്‍ പങ്കെടുത്തു.