Breaking News

Trending right now:
Description
 
Aug 12, 2018

മമതയ്‌ക്കും രാഹുലിനുമെതിരെ അമിത്‌ഷായുടെ രൂക്ഷ വിമര്‍ശനം

image ആസാമിലെ ദേശീയ പൗരത്വ റജിസ്‌റ്റര്‍ (എന്‍ആര്‍സി) പ്രശ്‌നത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കും കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്‌ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി അധ്യക്ഷന്‍ അമിത്‌ഷാ. രാജ്യസുരക്ഷയ്‌ക്കുവേണ്ടിയാണോ വോട്ടു ബാങ്കിനായാണോ നിലനില്‍ക്കുന്നതെന്നു നേതാക്കള്‍ വ്യക്തമാക്കണമെന്നു ബംഗാള്‍ സന്ദര്‍ശനത്തിന്‌ എത്തിയ അമിത്‌ ഷാ ആവശ്യപ്പെട്ടു. രാജീവ്‌ ഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ്‌ അസം കരാര്‍ ഒപ്പിട്ടത്‌. അക്കാലത്തു കോണ്‍ഗ്രസിന്‌ പൗരത്വ റജിസ്റ്റര്‍ പ്രശ്‌നമായിരുന്നില്ല. ബംഗ്ലാദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റത്തില്‍ രാഹുല്‍ നിലപാട്‌ വ്യക്തമാക്കുന്നില്ല. മമതയുടെ പാര്‍ട്ടി ബംഗ്ലാദേശില്‍നിന്നുള്ള നുഴഞ്ഞുകയറ്റത്തെയും അഴിമതിയേയും ഒരുപോലെ പ്രീണിപ്പിക്കുന്നു. വോട്ട്‌ ബാങ്കാണ്‌ ഇവരുടെ ലക്ഷ്യം. അതേസമയം, ബിജെപിക്ക്‌ രാജ്യമാണ്‌ ആദ്യമെന്നു അമിത്‌ ഷാ വ്യക്തമാക്കി.