Breaking News

Trending right now:
Description
 
Aug 12, 2018

ഇമ്രാന്‍ഖാനെതിരെയുള്ള കേസ്‌ അവസാനിപ്പിച്ചു; സത്യപ്രതിജ്ഞ 18ന്‌

image പരസ്യമായി വോട്ട്‌ രേഖപ്പെടുത്തിയ സംഭവത്തില്‍ പാക്കിസ്ഥാനിലെ നിയുക്ത പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെയുള്ള കേസ്‌ തിരഞ്ഞെടുപ്പു കമ്മീഷന്‍ അവസാനിപ്പിച്ചു. ഇമ്രാന്‍ഖാന്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ മാപ്പപേക്ഷ എഴുതി നല്‍കിയിരുന്നു. ഇസ്ലാമാബാദിലെ 53-ാം മണ്ഡലത്തിലെ ഇമ്രാന്‍ഖാന്റെ വിജയം അംഗീകരിച്ച്‌ വിജ്ഞാപനം ഇറക്കാനും കമ്മീഷന്‍ തീരുമാനിച്ചു. ആറുമാസം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമായിരുന്നിത്‌. നേരത്തെ ഇമ്രാന്‍ഖാന്‍ അഭിഭാഷകന്‍ മുഖേന മറുപടി നല്‍കിയെങ്കിലും കമ്മീഷന്‍ തള്ളിയ സാഹചര്യത്തിലാണ്‌ നേരിട്ട്‌ മാപ്പപേക്ഷ നല്‍കിയത്‌. ഇതിനിടെ, പ്രധാനമന്ത്രിയായി ഇമ്രാന്‍ഖാന്‍ ഈമാസം 18നു സത്യപ്രതിജ്ഞ ചെയ്‌തേക്കും. അദ്ദേഹത്തിന്റെ കക്ഷിയായ പാക്കിസ്ഥാന്‍ തെഹ്‌ രികെ ഇന്‍സാഫ്‌ പാര്‍ട്ടി വ്യക്തമാക്കി.