Breaking News

Trending right now:
Description
 
Aug 12, 2018

മോഷ്ടിച്ച വിമാനം പൊട്ടിത്തെറിച്ച്‌ യുവാവ്‌ മരിച്ചു

image സിയാറ്റില്‍ ടകോമ വിമാനത്താവളത്തില്‍നിന്നു മോഷ്ടിച്ച വിമാനവുമായി പറന്നുപൊങ്ങിയ യുവാവ്‌ ആകാശത്ത്‌ അഭ്യാസപ്രകടനം നടത്തി. ഒടുവില്‍ കെട്രോണ്‍ ദ്വീപിലെ വനപ്രദേശത്ത്‌ വിമാനം ഇടിച്ചിറക്കുന്നതിനിടെ പൊട്ടിത്തെറിച്ചു യുവാവ്‌ മരിച്ചു. ഹൊറൈസണ്‍ എയര്‍ കമ്പനിയുടെ മെക്കാനിക്കായ ഇരുപത്തൊമ്പതുകാരനാണ്‌ മരിച്ചത്‌. വെള്ളിയാഴ്‌ച വൈകിട്ട്‌ എട്ടിനാണ്‌ സംഭവം. അറ്റകുറ്റപ്പണികള്‍ക്കായി കയറ്റിയിരുന്ന 76 സീറ്റുള്ള ക്യു-400 ബൊംബാര്‍ഡിയര്‍ യാത്രാവിമാനമാണ്‌ യുവാവ്‌ തട്ടിയെടുത്ത്‌ പറത്തിയത്‌. ഉടന്‍ രണ്ടു യുദ്ധവിമാനങ്ങള്‍ പിന്തുടര്‍ന്നു. എയര്‍ ട്രാഫിക്‌ കണ്‍ട്രോളര്‍മാര്‍ വിമാനം താഴെയിറക്കാന്‍ നിര്‍ദേശിച്ചെങ്കിലും കൂട്ടാക്കിയില്ല. പിന്നാലെ യുദ്ധവിമാനങ്ങളും. യുവാവ്‌ താഴേക്കും മുകളിലേക്കും വിമാനം ഉയര്‍ത്തി അഭ്യാസങ്ങള്‍ കാട്ടിക്കൊണ്ടിരുന്നു. വിമാനം മോഷ്ടടിച്ച്‌ ഒരുമണിക്കൂറിനകം 40 മൈല്‍ അകലെയുള്ള കെട്രോണ്‍ ദ്വീപിലെ വനപ്രദേശത്ത്‌ ഇടിച്ചിറക്കി. ഉടന്‍ വിമാനം പൊട്ടിത്തെറിക്കുകയും യുവാവ്‌ മരിക്കുകയും ചെയ്‌തു. വിമാനം തകര്‍ന്നതില്‍ യുദ്ധവിമാനങ്ങള്‍ക്ക്‌ പങ്കില്ലെന്നാണ്‌ അധികൃതരുടെ വിശദീകരണം.