Breaking News

Trending right now:
Description
 
Aug 12, 2018

അമിത്‌ ഷായുടെ മകന്‌ 97.35 കോടി രൂപയുടെ വായ്‌പ നല്‍കിയതില്‍ അഴിമതി

image ബിജെപി അധ്യക്ഷന്‍ അമിത്‌ ഷായുടെ മകന്‍ ജയ്‌ അമിത്‌ഷായുടെ ആറുകോടി രൂപപോലും ആസ്‌തിയില്ലാത്ത കുസും ഫിന്‍സേര്‍വ്‌ പണമടപാട്‌ സ്ഥാപനത്തിന്‌ 97.35 കോടിരൂപയുടെ വായ്‌പ ലഭിച്ചതില്‍ വന്‍ അഴിമതിയുണ്ടെന്നു കോണ്‍ഗ്രസ്‌. വിവിദ സഹകരണ ബാങ്കുകളില്‍നിന്നും സ്വകാര്യബാങ്കുകളില്‍നിന്നുമാണ്‌ ഇത്രയും വായ്‌പ അനുവദിച്ചത്‌. അമിത്‌ ഷായുടെ പേരിലുള്ള ഭൂമിയാണ്‌ ഇതിന്‌ ഈടുവച്ചത്‌. ആരോപണം സാധൂകരിക്കാന്‍ തങ്ങളുടെ പക്കല്‍ രേഖകളുണ്ടെന്നു കോണ്‍ഗ്രസ്‌ നേതാവ്‌ ജയ്‌റാം രമേശ്‌ ആരോപിച്ചു. ഗുജറാത്ത്‌ മുഖ്യമന്ത്രിയും അമിത്‌ ഷായുടെ സുഹൃത്തുമായ നിതിന്‍ പട്ടേലിന്റേത്‌ അടക്കമുള്ള രണ്ടുസഹകരണ ബാങ്കുകളില്‍നിന്നും ഒരു സര്‍ക്കാര്‍ അണ്ടര്‍ടേക്കിംഗിലുമാണ്‌ 97.35 കോടിരൂപയുടെ വായ്‌പ ജയ്‌ അമിത്‌ഷായുടെ ചെറിയ കമ്പനി നേടിയത്‌. ബിജെപി നേതാവായ ഉപമുഖ്യമന്ത്രി നിതിനും ഭാര്യയും വിവാദ വായ്‌പ നല്‍കിയ കാലുപുര്‍ സഹകരണ ബാങ്കിന്റെ ഓഹരി ഉടമകളാണ്‌. സ്വന്തം ഭൂമി പണയംവച്ച്‌ മകന്‌ വായ്‌പ വാങ്ങിയ ബാധ്യത തിരഞ്ഞെടുപ്പ്‌ സത്യവാങ്‌മൂലത്തില്‍നിന്ന്‌ അമിത്‌ഷാ മറച്ചുവച്ചത്‌ എന്തിനാണെന്നും ജയ്‌റാം രമേശ്‌ ചോദിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ്‌ കമ്മിഷന്‌ പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്ത്‌ വ്യവസായ വികസന കോര്‍പ്പറേഷനില്‍നിന്നു ആറുകോടി രൂപ മൂല്യമുള്ള ഭൂമി ജയ്‌ അമിത്‌ഷായുടെ സ്ഥാപനത്തിന്‌ കഴിഞ്ഞവര്‍ഷം മേയില്‍ പാട്ടത്തിന്‌ ലഭിച്ചിരുന്നു.ഒരു മാസത്തിനുള്ളില്‍ ആ ഭൂമി ഈടുവച്ചു സ്വകാര്യ ബാങ്കില്‍നിന്നു 17 കോടി രൂപ വായ്‌പയെടുക്കുന്നതിനും ജയ്‌ അമിത്‌ഷായുടെ സ്ഥാപനത്തിന്‌ സാധിച്ചു. ഇത്‌ സംശയകരമായ ഇടപാടാണെന്നും കോണ്‍ഗ്രസ്‌ ആരോപിച്ചു.