Breaking News

Trending right now:
Description
 
Aug 11, 2018

റഫാല്‍ ഇടപാട്‌: രാജ്യത്തെ ഏറ്റവും വലിയ അഴിമതിയെന്ന്‌ രാഹുല്‍

image രാജ്യംകണ്ട ഏറ്റവും വലിയ അഴിമതിയാണ്‌ റഫാല്‍ യുദ്ധവിമാന ഇടപാടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്‌ ഇതിന്‌ കാര്‍മികത്വം വഹിച്ചതെന്നും റായ്‌പൂരില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വ്യക്തമാക്കി. പ്രതിരോധ മേഖലയിലെ ഈ അഴിമതി പ്രതിരോധമന്ത്രിയും മറ്റു കാബിനറ്റ്‌ മന്ത്രിമാരും അറിഞ്ഞില്ല. ഓരോ റഫാല്‍ വിമാനത്തിനും 540 കോടി രൂപയില്‍നിന്നും 1600 കോടിയായി ഉയര്‍ന്നു. ഫ്രാന്‍സില്‍നിന്നു 36 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ ഇന്ത്യ 2015ല്‍ ആണ്‌ ഒപ്പുവച്ചത്‌. ഓരോ വിമാനത്തിനും 540 കോടി രൂപവീതം എന്ന നിലയില്‍ യുപിഎ സര്‍ക്കാര്‍ ഫ്രാന്‍സുമായി കരാര്‍ ഒപ്പുവച്ചിരുന്നു. കരാര്‍ എല്ലാം പൂര്‍ത്തിയായിരുന്നു. മോദി തീരുമാനം മാത്രം എടുത്താല്‍ മതിയായിരുന്നു. എന്നാല്‍ മോദി ഫ്രാന്‍സില്‍ പോയതോടെ പഴയ കരാര്‍ ഇല്ലാതായി. ബംഗളൂര്‌ ആസ്ഥാനമായുള്ള പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക്‌സ്‌ ലിമിറ്റഡിനായിരുന്നു ആദ്യം റഫേല്‍ യുദ്ധവിമാനക്കരാര്‍ നല്‍കിയത്‌. എന്നാല്‍ ഇവരില്‍നിന്നും അതെടുത്തുമാറ്റി. പകരം ഒരിക്കല്‍പോലും യുദ്ധവിമാനങ്ങള്‍ നിര്‍മിച്ചിട്ടില്ലാത്ത പ്രതിരോധകരാറിന്റെ ഭാഗമായി ഇതുവരെ പ്രവര്‍ത്തിക്കാത്ത സ്വകാര്യ കമ്പനിക്ക്‌ ഈ കരാര്‍ നല്‍കി. 45000 കോടി രൂപ കടത്തില്‍ ആയിരുന്ന കമ്പനിക്കാണ്‌ കരാര്‍ നല്‍കിയതെന്നു രാഹുല്‍ ആരോപിച്ചു.