Breaking News

Trending right now:
Description
 
Aug 11, 2018

ഇന്ന്‌ വാവുബലി; ജാഗ്രതാ നിര്‍ദേശം

image കര്‍ക്കടക വാവുബലി ഇന്ന്‌. ബലിതര്‍പ്പണത്തിനൊരുങ്ങി ക്ഷേത്രങ്ങള്‍. പുഴയിലും മറ്റും ജലനിരപ്പ്‌ ഉയര്‍ന്ന സാഹചര്യത്തില്‍ ബലിതര്‍പ്പണത്തിന്‌ പോകുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നു നിര്‍ദേശമുണ്ട്‌. കടവുകളില്‍ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കി. ആലുവ മണപ്പുറം ജലപ്രവാഹത്തില്‍ മുങ്ങിയതിനാല്‍ ബലിതര്‍പ്പണത്തിനു ബദല്‍ക്രമീകരണങ്ങളാണ്‌ ഒരുക്കിയിട്ടുള്ളത്‌. ക്ഷേത്രം ഊട്ടുപുരയുടെ മുമ്പിലെ റോഡില്‍ ദേവസ്വം ബോര്‍ഡ്‌ ജീവനക്കാരായ നാലു പുരോഹിതന്മാര്‍ പിതൃകര്‍മ്മങ്ങള്‍ക്കു കാര്‍മികത്വം വഹിക്കും. പുറത്തു തോട്ടയ്‌ക്കാട്ടുകര-മണപ്പുറം റോഡിലും ബലിത്തറകള്‍ ഉണ്ടാകും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ദേശീയ ദുരന്തനിവാരണ സേനയുടെ 37 അംഗ സംഘത്തെ ആലുവ മണപ്പുറത്ത്‌ വിന്യസിച്ചിട്ടുണ്ട്‌. വര്‍ക്കല പാപനാശം, തിരുവല്ലം പരശുരാമ ക്ഷേത്രം, ശംഖുമുഖം കടല്‍ത്തീരം എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ ബലിതര്‍പ്പണത്തിന്‌ സൗകര്യമൊരുക്കിയിട്ടുണ്ട്‌.