Breaking News

Trending right now:
Description
 
Aug 11, 2018

കന്യാസ്‌ത്രി പീഡനക്കേസ്‌: ജലന്തര്‍ ബിഷപ്പിനെ ഇന്ന്‌ ചോദ്യം ചെയ്യും

image കന്യാസ്‌ത്രിയെ പീഡിപ്പിച്ച കേസില്‍ ആരോപണവിധേയനായ ജലന്തര്‍ ബിഷപ്‌ ഡോ.ഫ്രാങ്കോ മുളയ്‌ക്കലിനെ കേരള പൊലീസ്‌ ഇന്നു ചോദ്യം ചെയ്യും. ജലന്തര്‍ പൊലീസ്‌ ആസ്ഥാനത്തായിരിക്കും ചോദ്യം ചെയ്യല്‍. ജലന്തര്‍ രൂപതയിലെ ഒരു വൈദികന്റെ മൊഴി അന്വേഷണസംഘം ശേഖരിച്ചു. ഇദ്ദേഹം പരാതിക്കാരിയായ കന്യാസ്‌ത്രിയുടെ ബന്ധുവാണ്‌. ബിഷപ്‌ ഹൗസിലെത്തി നടപികള്‍ക്ക്‌ മുതിര്‍ന്നാല്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്ന്‌ പൊലീസ്‌ സംശയിക്കുന്നതിനാലാണ്‌ പൊലീസ്‌ ആസ്ഥാനത്തേക്ക്‌ വിളിച്ചുവരുത്തുന്നത്‌. ബിഷപ്പിനെ ഇന്നലെ ചോദ്യം ചെയ്യാനും തുടര്‍ന്ന്‌ ആവശ്യമെങ്കില്‍ അറസ്‌റ്റു ചെയ്യാനുമായിരുന്നു അന്വേഷണസംഘത്തിന്റെ തീരുമാനം. സാക്ഷിമൊഴികളുടെയും അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഇതിനായി ചോദ്യാവലിയും തയാറാക്കിയിരുന്നു. ഇതിനിടെയാണ്‌ രൂപതാ ആസ്ഥാനത്ത്‌ ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി പൊലീസിന്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ ലഭിച്ചത്‌. വൈക്കം ഡിവൈഎസ്‌പി കെ.സുഭാഷാണ്‌ അന്വേഷണസംഘത്തിന്റെ തലവന്‍.