Breaking News

Trending right now:
Description
 
Aug 11, 2018

നെഹ്‌റുവിനെക്കുറിച്ചുള്ള പരാമര്‍ശം: ദലൈലാമ ക്ഷമ ചോദിച്ചു

image ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു തന്നിഷ്ടക്കാരനായ നേതാവായിരുന്നുവെന്നു പരാമര്‍ശം നടത്തി വിവാദത്തിലായ ടിബറ്റിന്റെ ആത്മീയ നേതാവ്‌ ദലൈലാമ ക്ഷമ ചോദിച്ചു. തന്റെ പരാമര്‍ശം ഒരു വിവാദത്തിലേക്ക്‌ മാറിയിരിക്കുന്നു. താന്‍ എന്തെങ്കിലും തെറ്റു പറഞ്ഞിട്ടുണ്ടെങ്കില്‍ മാപ്പ്‌ ചോദിക്കുന്നു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായാണ്‌ അദ്ദേഹം ഇക്കാര്യം പറഞ്ഞത്‌. തന്നിഷ്ടക്കാരനായതിനാലാണ്‌ നെഹ്‌റു ഇന്ത്യയുടെ പ്രധാനമന്ത്രിയായതെന്നു ലാമ പരാമര്‍ശിച്ചിരുന്നു. മഹാത്മാഗാന്ധി അനുകൂലിച്ചിരുന്ന മുഹമ്മദാലി ജിന്ന പ്രധാനമന്ത്രിയായിരുന്നുവെങ്കില്‍ ഇന്ത്യ വിഭജിക്കപ്പെടില്ലായിരുന്നുവെന്നും ഗോവ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റ്‌ ബുധനാഴ്‌ച സംഘടിപ്പിച്ച ചടങ്ങില്‍ ദലൈലാമ വ്യക്തമാക്കിയിരുന്നു. ഇന്ത്യാ-പാക്ക്‌ വിഭജനത്തെ മഹാത്മാഗാന്ധി പോലും എതിര്‍ത്തിരുന്നുവെന്ന്‌ അറിഞ്ഞപ്പോള്‍ വിഷമം തോന്നി. പാക്കിസ്‌താനിലുള്ളതിനേക്കാള്‍ മുംസ്ലീങ്ങള്‍ ഇന്ത്യയിലുണ്ട്‌. എന്തായാലും സംഭവിക്കാനുള്ളത്‌ സംഭവിച്ചുവെന്നു അദ്ദേഹം ചോദ്യത്തിനു മറുപടി പറഞ്ഞു.