Breaking News

Trending right now:
Description
 
Aug 11, 2018

റഫാല്‍: സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പ്രതിഷേധം

image റഫാല്‍ വിമാന ഇടപാടില്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) അന്വേഷിക്കണമെന്നു ആവശ്യപ്പെട്ട്‌ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റിനു മുന്നില്‍ ധര്‍ണ നടത്തി. കോണ്‍ഗ്രസ്‌ എംപിമാര്‍ക്കൊപ്പം സിപിഐ, സിപിഎം, ആം ആദ്‌മി പാര്‍ട്ടി, തൃണമുല്‍കോണ്‍ഗ്രസ്‌, ടിഡിപി എംപിമാരും പ്രതിഷേധത്തില്‍ പങ്കെടുത്തു. രാജ്യം കണ്ട ഏറ്റവും വലിയ പ്രതിരോധ അഴിമതിയാണിതെന്നു പ്ലക്കാര്‍ഡുകളുമായാണ്‌ എംപിമാര്‍ എത്തിയത്‌. ഇതേവിഷയത്തില്‍ കഴിഞ്ഞദിവസം പ്രതിപക്ഷം ലോക്‌സഭ ബഹിഷ്‌കരിച്ചിരുന്നു. റഫേല്‍ വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട്‌ അടിയന്തര പ്രമേയത്തിന്‌ നോട്ടീസ്‌ നല്‍കിയിരുന്നുവെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഗുലാംനബി ആസാദ്‌ വ്യക്തമാക്കി. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ്‌ പാര്‍ലമെന്ററികാര്യ സഹമന്ത്രി വിജയ്‌ഗോയല്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചത്‌. ബിജെപിയിലെ വിമത നേതാക്കളും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമര്‍ശകരുമായ അരുണ്‍ ഷൂറി, യശ്വന്ത്‌ സിന്‍ഹ എന്നിവരും കഴിഞ്ഞദിവസം റഫാല്‍ ഇടപാടിനെതിരെ രംഗത്തുവന്നിരുന്നു.