Breaking News

Trending right now:
Description
 
Aug 10, 2018

കുടുംബകലഹം: പാക്ക്‌ ഗായികയെ ഭര്‍ത്താവ്‌ വെടിവച്ചുകൊന്നു

image പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്‌തൂണ്‍ഖ്വ പ്രദേശത്ത്‌ നാടകനടിയും ഗായികയുമായ രേഷ്‌മയെ ഭര്‍ത്താവ്‌ വെടിവച്ചുകൊന്നു. കുടുംബവഴക്കിനെ തുടര്‍ന്ന്‌ ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയായിരുന്നു രേഷ്‌മ. ഹക്കിമാബാദിലുള്ള സഹോദരന്റെ വീട്ടിലായിരുന്നു രേഷ്‌മ താമസിച്ചിരുന്നത്‌. ഇവിടെയെത്തിയ ഭര്‍ത്തവ്‌ പ്രകോപിതനായി രേഷ്‌മയ്‌ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. രേഷ്‌മ വെടിയേറ്റുവീണതോടെ ഭര്‍ത്താവ്‌ രക്ഷപ്പെടുകയും ചെയ്‌തു. ഇയാളുടെ നാലാംഭാര്യയാണ്‌ രേഷ്‌മ. കൊലപാതകിയെ അറസ്റ്റുചെയ്‌തിട്ടില്ല. ഇയാള്‍ക്കായി അന്വേഷണം നടക്കുന്നുണ്ട്‌. പ്രദേശത്തു കലാകാരികള്‍ക്കുനേരെ ഒരുവര്‍ഷത്തിനിടെ നടക്കുന്ന പതിനഞ്ചാമത്തെ ആക്രമണമാണിത്‌. കഴിഞ്ഞ ഫെബ്രുവരിയില്‍ സണ്‍ബുള്‍ എന്ന നടി വെടിയേറ്റ്‌ കൊല്ലപ്പെട്ടിരുന്നു. പാര്‍ട്ടിക്കുപോകാന്‍ വിസമ്മതിച്ചതിന്‌ ഭര്‍ത്താവാണ്‌ വെടിവച്ചത്‌. എഴുന്നേറ്റുനിന്നു പാടിയില്ലെന്നാരോപിച്ച്‌ ഗര്‍ഭിണിയായ ഗായികയെ വെടിവച്ച്‌ കൊന്നതും മൂന്നുമാസം മുമ്പാണ്‌.