Breaking News

Trending right now:
Description
 
Aug 10, 2018

നാളെ നടക്കാനിരുന്ന നെഹ്‌റുട്രോഫി വള്ളംകളി മാറ്റിവച്ചു

image കാലവര്‍ഷം തുടരുന്നതിനാല്‍ ആലപ്പുഴ കുട്ടനാട്ടില്‍ നാളെ നടക്കാനിരുന്ന നെഹ്‌റുട്രോഫി വള്ളംകളി അടുത്തയാഴ്‌ചയിലേക്ക്‌ മാറ്റിവച്ചു. കുട്ടനാട്ടില്‍ ജലനിരപ്പ്‌ ഉയരാന്‍ സാധ്യതയുള്ളതിനാലാണ്‌ വള്ളംകളി മാറ്റിവയ്‌ക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത്‌ അറിയിച്ചു. കക്കിഡാം തുറക്കുന്നതിനാല്‍ കുട്ടനാട്ടില്‍ ഇനിയും വെള്ളം ഉയരാന്‍ സാധ്യതയുണ്ട്‌. ഇപ്പോഴത്തെ മഴ അടുത്തയാഴ്‌ച അവസാനിക്കുമെന്നു കാലാവസ്ഥാ പ്രവചനം ഉള്ളതിനാലാണ്‌ അടുത്തയാഴ്‌ചത്തേക്ക്‌ വള്ളംകളി മാറ്റിയത്‌. മുഖ്യാതിഥിയായി പങ്കെടുക്കുന്ന സച്ചിന്‍ തെന്‍ഡുക്കറിന്റെ സൗകര്യംകൂടി പരിഗണിക്കുന്നുണ്ട്‌. മുന്‍കൂട്ടി ബുക്കുചെയ്‌തവര്‍ക്ക്‌ പുതിയ തിയതിയില്‍ ജലോത്സവം കാണുന്നതിന്‌ അവസരമൊരുക്കുമെന്ന്‌ മന്ത്രി ടി.എം.തോമസ്‌ ഐസക്ക്‌ പറഞ്ഞു. ടിക്കറ്റിന്റെ തുക തിരികെ വേണമെന്നുള്ളവര്‍ക്ക്‌ അത്‌ തിരികെ നല്‍കും. ക്ലബുകള്‍ക്ക്‌ പരിശീലനത്തിന്‌ അധികം ചെലവാകുന്ന തുകയുടെ വിഹിതം പങ്കുവയ്‌ക്കുന്ന കാര്യം പരിഗണനയിലുണ്ട്‌. ജലോത്സവം മാറ്റിവയ്‌ക്കുന്നതിനാല്‍ ജലോത്സവ സമിതിക്കു 30 ലക്ഷം രൂപയുടെ നഷ്ടമാണ്‌ ഉണ്ടാകുന്നത്‌.