Breaking News

Trending right now:
Description
 
Aug 10, 2018

വെസ്‌റ്റ്‌ ചെസ്‌റ്റര്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്‌റ്റംബര്‍ എട്ടിന്‌

ശ്രീകുമാര്‍ ഉണ്ണിത്താന്‍
image ന്യൂറൊഷേല്‍: അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷങ്ങളില്‍ ഒന്നായ വെസ്‌റ്റ്‌ ചെസ്‌റ്റര്‍ മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ ഓണാഘോഷം സെപ്‌റ്റംബര്‍ എട്ടിന്‌ 11 മുതല്‍ വൈകിട്ട്‌ ആറുവരെ നടത്തും. ന്യൂ റോഷലിലുള്ള ആല്‍ബര്‍ട്ട്‌ ലിണാര്‍ഡ്‌ സ്‌കൂളിലാണ്‌ (25 Gerada Ln. New Rochelle . NY 10804) ആഘോഷം സംഘടിപ്പിക്കുന്നത്‌. ചെണ്ടമേളവും താലപ്പൊലിയുമായി മാവേലിത്തമ്പുരാനെ വരവേല്‍ക്കുന്നതോടെ തുടങ്ങുന്ന പരിപാടികളില്‍ അത്തപ്പൂക്കളവും തിരുവാതിരകളിയും പുലിക്കളിയും അമേരിക്കയിലെ മറ്റ്‌ പ്രമുഖ കലാകാരന്മാരുടെയും കലാകാരികളുടെയും ഡാന്‍സും ഗാനമേള, മിമിക്രി തുടങ്ങിയവയും ഉണ്ടായിരിക്കും. ആഘോഷത്തില്‍ പങ്കെടുക്കാന്‍ അമേരിക്കയിലെത്തുന്ന സിനിമാനടന്‍ ജയരാജ്‌ വാര്യരുടെ സാന്നിധ്യവും ഉണ്ടാകും. അദ്ദേഹം വിവിധ കലാപരിപാടികളും അവതരിപ്പിക്കും. നാല്‍പ്പത്തിനാല്‌ ഓണംകണ്ട അപൂര്‍വ സംഘടനകളില്‍ ഒന്നാണ്‌ വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍. ഈ ഒത്തുചേരല്‍ മതസൗഹാര്‍ദ്ദത്തിന്റെ സംഗമവേദികൂടിയായിരിക്കും. നൂതനമായ കലാപരിപാടികളും വിഭവസമൃദ്ധമായ സദ്യയും ഒരുക്കി അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷങ്ങളില്‍ ഒന്നാക്കിമാറ്റുകയാണ്‌ അസോസിയേഷന്റെ ലക്ഷ്യം. ന്യൂയോര്‍ക്ക്‌ നിവാസികളായ എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ്‌ ആന്റോ വര്‍ക്കി, സെക്രട്ടറി ലിജോ ജോണ്‍, ട്രഷറര്‍ ബിപിന്‍ ദിവാകരന്‍, വൈസ്‌ പ്രസിഡന്റ്‌ ശ്രീകുമാര്‍ ഉണ്ണിത്താന്‍, ജോയിന്റ്‌ സെക്രട്ടറി ഷാജന്‍ ജോര്‍ജ്‌, ട്രസ്‌റ്റിബോര്‍ഡ്‌ ചെയര്‍മാന്‍ ജോണ്‍ സി.വര്‍ഗീസ്‌, കോ ഓര്‍ഡിനേറ്റര്‍ ടെറന്‍സണ്‍ തോമസ്‌ എന്നിവര്‍ അറിയിച്ചു.