Breaking News

Trending right now:
Description
 
Aug 09, 2018

ഹരിവംശ്‌ നാരായണ്‍ സിംഗ്‌ രാജ്യസഭാ ഉപാധ്യക്ഷന്‍

image ഇന്നു നടന്ന രാജ്യസഭാ ഉപാധ്യക്ഷന്‍ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ഹരിവംശ്‌ നാരായണ്‍ സിംഗ്‌ വിജയിച്ചു. ജെഡിയു അംഗമായ ഹരിവംശ്‌ 125 വോട്ടുകള്‍ നേടി. സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസിലെ ബി.കെ.ഹരിപ്രസാദിന്‌ 105 വോട്ടുകളാണ്‌ ലഭിച്ചത്‌. വൈഎസ്‌ആര്‍സിപി, പിഡിപി, എഎപി എന്നീ പാര്‍ട്ടികള്‍ വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു. ബിജെഡി, എഐഎഡിഎംകെ, ടിആര്‍എസ്‌ എന്നീ പാര്‍ട്ടികള്‍ എന്‍ഡിഎയ്‌ക്കു അനുകൂലമായി വോട്ട്‌ ചെയ്‌തു. ബിജെഡി നേതാവ്‌ ഒഡീഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായിക്കുമായി ഉണ്ടാക്കിയ ധാരണയാണ്‌ സര്‍ക്കാരിനെ തുണച്ചത്‌. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാറിന്റെ അടുത്ത അനുയായിയാണ്‌ ഹരിവംശ്‌. ഉത്തര്‍പ്രദേശിലെ ബല്ലിയ സ്വദേശിയായ ഹരിവംശ്‌ 20 വര്‍ഷം ഹിന്ദി ദിനപത്രമായ പ്രഭാത്‌ ഖബറിന്റെ എഡിറ്റര്‍ ഇന്‍ ചീഫായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 1952 മുതല്‍ 2012വരെ മൊത്തം 19 തവണയാണ്‌ രാജ്യസഭാ ഉപാധ്യക്ഷനെ തിരഞ്ഞെടുത്തത്‌. അതില്‍ 14 തവണയും മത്സരമില്ലായിരുന്നു. 1992 ജൂലൈയില്‍ കോണ്‍ഗ്രസിലെ നജ്‌മ ഹെപ്‌തുള്ളയാണ്‌ മത്സരിച്ചു ജയിച്ച്‌ ഉപാധ്യക്ഷയായത്‌. മൂന്നുതവണയൊഴികെ നാളിതുവരെ ഉപാധ്യക്ഷപദവി കോണ്‍ഗ്രസ്‌ അംഗത്തിനാണു ലഭിച്ചത്‌. ഉപാധ്യക്ഷ സ്ഥാനം ഭരണഘടനാ പദവിയാണ്‌.