Breaking News

Trending right now:
Description
 
Aug 09, 2018

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയില്ല; അപകടം വരുത്തിയ കപ്പല്‍ പരിശോധിക്കും

image കപ്പല്‍ ഇടിച്ചു മത്സ്യബന്ധന ബോട്ട്‌ തകര്‍ന്ന്‌ കടലില്‍ കാണാതായ ഒമ്പതു മത്സ്യത്തൊഴിലാളികളെ ഇന്നലെയും കണ്ടെത്താന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞില്ല. ബോട്ടിന്റെ അവശിഷ്ടങ്ങള്‍ തീരരക്ഷാസേന വീണ്ടെടുത്തു. എന്നാല്‍ അപകടത്തില്‍പ്പെട്ട ബോട്ടിന്റേതാണോ ഇതെന്ന്‌ സ്ഥിരീകരിച്ചിട്ടില്ല. തൃശൂര്‍ നാട്ടികയ്‌ക്കും ചേറ്റുവയ്‌ക്കും പടിഞ്ഞാറ്‌ 44 കിലോമീറ്റര്‍ മാറിയാണ്‌ ഒഷ്യാന എന്ന മത്സ്യബന്ധനബോട്ട്‌ ചൊവ്വാഴ്‌ച പുലര്‍ച്ചെ അപകടത്തില്‍പെട്ടത്‌. അപകടം വരുത്തിയതെന്നു സംശയിക്കുന്ന കപ്പല്‍-എംവി ദേശ്‌ ശക്തി നിര്‍ത്താതെ പോവുകയായിരുന്നു. ഷിപ്പിങ്‌ ഡയറക്ടറേറ്റിന്റെ നിര്‍ദേശപ്രകാരം കപ്പല്‍ മംഗളൂര്‌ തീരത്തുനിന്നു 2.78 കിലോമീറ്റര്‍മാറി നങ്കൂരമടിട്ടിരിക്കുകയാണ്‌. ഡ്രെഡ്‌ജിങ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യ, ഡയറക്ടര്‍ ജനറല്‍ ഓഫ്‌ ഷിപ്പിങ്‌ എന്നിവിടങ്ങളില്‍നിന്നുള്ള വിദഗ്‌ധസംഘം ഇന്നു കപ്പല്‍ പരിശോധിക്കും. അപകടത്തില്‍ മരിച്ച മൂന്നുപേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുത്തു. രക്ഷപ്പെട്ട രണ്ടുപേര്‍ ചികിത്സയിലാണ്‌.