Breaking News

Trending right now:
Description
 
Aug 09, 2018

യുഎസ്‌ കോണ്‍ഗ്രസിലേക്ക്‌ ആദ്യമായി മുസ്ലീംവനിത

image ചരിത്രത്തിലാദ്യമായി ഒരു മുസ്ലീം വനിത യുഎസ്‌ കോണ്‍ഗ്രസിലേക്ക്‌ വരുന്നു. നവംബറിലെ തിരഞ്ഞെടുപ്പിനുള്ള ഡമോക്രാറ്റ്‌ പ്രൈമറി വിജയിച്ച റഷീദ ട്‌ലേബാണ്‌ (42) അപൂര്‍വമായി ലഭിച്ച നേട്ടത്തിനു തയാറെടുക്കുന്നത്‌. പതിറ്റാണ്ടുകളായി ഡമോക്രാറ്റുകളുടെ കയ്യിലുള്ള സീറ്റിലേക്കു മത്സരിക്കാന്‍ റിപ്പബ്ലിക്കന്‍സ്ഥാനാര്‍ഥിയില്ല. ഇതോടെ നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ റഷീദ വിജയം ഉറപ്പിച്ചു. പലസ്‌തീന്‍ വംശജരായ ദമ്പതികളുടെ 14 മക്കളില്‍ മൂത്തയാളാണ്‌ റഷീദ. മുമ്പ്‌ മിഷിഗണ്‍ സംസ്ഥാന സഭയില്‍ അംഗമായിരുന്നു. പലസ്‌തീന്‍ വിഭാഗത്തില്‍നിന്നു ഒരാള്‍ യുഎസ്‌ കോണ്‍ഗ്രസില്‍ എത്തുന്നതു ആദ്യമായിട്ടാണ്‌. അഭിഭാഷകയായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. 1965 മുതല്‍ മിഷിഗണ്‍ പതിമൂന്നാം ഡിസ്‌ട്രിക്ട്‌ പ്രതിനിധിയായിരുന്ന ഡമോക്രാറ്റുകാരന്‍ ജോണ്‍ കോന്യേഴ്‌സ്‌ കഴിഞ്ഞ ഡിസംബറില്‍ രാജിവയ്‌ക്കുകയായിരുന്നു. ലൈംഗികാപവാദ പശ്ചാത്തലത്തില്‍ ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം രാജിവച്ചത്‌.