Breaking News

Trending right now:
Description
 
Aug 09, 2018

ഷെല്‍ട്ടര്‍ഹോം പീഡനക്കേസ്‌: ബിഹാര്‍ വനിതാ മന്ത്രി രാജിവച്ചു

image മുസഫര്‍പുരിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഷെല്‍ട്ടര്‍ഹോമില്‍ നടന്ന ലൈംഗിക ചൂഷണക്കേസ്‌ വിവാദമായതിനെ തുടര്‍ന്ന്‌ ബിഹാര്‍ സാമൂഹ്യക്ഷേമമന്ത്രി മഞ്‌ജു വര്‍മ്മ രാജിവച്ചു. നിതീഷ്‌ കുമാര്‍ മന്ത്രിസഭയുടെ പ്രതിച്ഛായയ്‌ക്കു കളങ്കമേല്‍പ്പിച്ചിരിക്കുകയാണ്‌ സംഭവം. മഞ്‌ജുവര്‍മ്മയുടെ ഭര്‍ത്താവ്‌ ചന്ദേശ്വര്‍ വര്‍മ്മയും ഷെല്‍ട്ടര്‍ ഹോം നടത്തിപ്പുകാരനുമായ ബ്രജേഷ്‌ ഠാക്കൂറുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ്‌ ജെഡിയു അംഗമായ മന്ത്രിയുടെ രാജി. ഈ വര്‍ഷം ചന്ദ്രശ്വര്‍ വര്‍മ്മയും ബ്രജേഷ്‌ ഠാക്കൂറും 17 തവണ ഫോണില്‍ സംസാരിച്ചതിന്റെ തെളിവുകള്‍ പൊലീസിന്‌ ലഭിച്ചിരുന്നു. ഷെല്‍ട്ടര്‍ ഹോമിലെ 44 പെണ്‍കുട്ടികളില്‍ 34 പേരും പീഡനത്തിന്‌ ഇരയായതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്‌. ഇതില്‍ 16 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്‌. ഇവിടുത്തെ സ്ഥിരം സന്ദര്‍ശകനായിരുന്നു ചന്ദേശ്വര്‍വര്‍മ്മ. ബിഹാറിലെ പ്രബല ഒബിസി വിഭാഗമായ കുശ്‌ വാഹ സമുദായക്കാരിയാണ്‌ മഞ്‌ജുവര്‍മ്മ. കുശ്‌ വാഹ സമുദായക്കാരിയായതിനാലാണ്‌ തന്നെ ദ്രോഹിക്കുന്നതെന്നാണ്‌ മഞ്‌ജുവിന്റെ ആരോപണം.