Breaking News

Trending right now:
Description
 
Aug 08, 2018

ചതുപ്പില്‍ പൂണ്ടുപോയ ആനയെ ഏഴുമണിക്കൂറിനുശേഷം രക്ഷിച്ചു

image പത്തനംതിട്ട കൊടുമണ്‍ ചിരണിക്കല്‍ എംജിഎം സ്‌കൂളിനു സമീപത്തെ റബര്‍ തോട്ടത്തെ ചതുപ്പില്‍ പൂണ്ടുപോയ ആനയെ ഏഴുമണിക്കൂറിനുശേഷം രക്ഷപ്പെടുത്തി. കൊടുമണ്‍ സ്വദേശി ദീപുവിന്റെ ഉടമസ്ഥതയിലുള്ള ശിവശങ്കരന്‍ എന്ന ആനയെയാണ്‌ രക്ഷപ്പെടുത്തിയത്‌. കുളിപ്പിക്കാനായി തോട്ടത്തിലെ കുളത്തില്‍ കൊണ്ടുവരുന്നതിനിടെ ആന ചതുപ്പില്‍ പെടുകയായിരുന്നു. ചെളിയില്‍താഴ്‌ന്ന ആന കാലിളക്കി മുന്നോട്ടുവച്ചെങ്കിലും കൂടുതല്‍താഴ്‌ന്നു. കരകയറ്റാന്‍ ആനയുടെ മുന്‍കാലില്‍ വടംകെട്ടി നാട്ടുകാര്‍ വലിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. ചെളിയില്‍ പൂര്‍ണമായി മുങ്ങിയ ആനയുടെ ശരീരം തളര്‍ന്നതോടെ മരണത്തെ മുഖാമുഖം കണ്ടു. ഇതിനിടെ രക്ഷാപ്രവര്‍ത്തനത്തിനായി എത്തിച്ച മണ്ണുമാന്തിയന്ത്രവും ചെളിയില്‍ താഴ്‌ന്നു. പിന്നീട്‌ മറ്റൊരുമണ്ണുമാന്തി യന്ത്രെ കൊണ്ടുവന്ന്‌ ആനയെ വടമിട്ടുകെട്ടി കെട്ടിവലിച്ചു കരയ്‌ക്കുകയറ്റുകയായിരുന്നു. നാട്ടുകാരുടെ സഹായവും ലഭിച്ചു. ചെളിയില്‍ പൂണ്ട ആനയെ രക്ഷപ്പെടുത്തിയപ്പോള്‍ ഏഴുമണിക്കൂറോളം സമയമെടുത്തു.