Breaking News

Trending right now:
Description
 
Aug 08, 2018

തമിഴ്‌ നാട്ടില്‍ ഏഴുദിവസം ദുഃഖാചരണം; വന്‍ സുരക്ഷ ശക്തമാക്കി

image കരുണാനിധിയുടെ മരണത്തെ തുടര്‍ന്ന്‌ തമിഴ്‌നാട്ടില്‍ ഇന്നു പൊതു അവധിയും ഏഴുദിവസം ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ മരണവിവരം അറിഞ്ഞ്‌ ചിത്രങ്ങളുമായി ആശുപത്രിക്കു മുമ്പില്‍ കാത്തുനിന്ന പലരും തളര്‍ന്നുവീണു. അണികള്‍ പൊട്ടിക്കരഞ്ഞു. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കടകളെല്ലാം അടച്ചു. രാത്രി എട്ടരയോടെ മൃതദേഹം ഗോപാലപുരത്തെ വസതിയിലെത്തിച്ചു. രാത്രി ഒന്നരയോടെ സിഐടി കോളനിയിലെ വസതിയിലും മൃതദേഹം എത്തിച്ചു. പുലര്‍ച്ചെ നാലുമുതല്‍ രാജാജി ഹാളില്‍ പൊതുദര്‍ശനത്തിനുവച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷന്‍ അമിത്‌ ഷാ, കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവരും ദേശീയ നേതാക്കളും, മുഖ്യമന്ത്രിമാരും, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും അന്ത്യോപചാരമര്‍പ്പിക്കാന്‍ ചെന്നൈയിലേക്ക്‌ എത്തുന്നതിനാല്‍ വന്‍സുരക്ഷാ ക്രമീകരണങ്ങളാണ്‌ ഒരുക്കിയിട്ടുള്ളത്‌. സംസ്ഥാനത്താകെ 1.20 ലക്ഷം പൊലീസുകാരെ വിന്യസിച്ചു. ചെന്നൈയില്‍ 22000 പൊലീസുകാരാണ്‌ സുരക്ഷയ്‌ക്ക്‌ ഉണ്ടായിരുന്നത്‌. ഇതുകൂടാതെ 10,000 പൊലീസുകാരെകൂടി നഗരത്തില്‍ കൂടുതലായി നിയോഗിച്ചിട്ടുണ്ട്‌. ബസ്‌ സ്‌റ്റാന്‍ഡ്‌, റെയില്‍വേ സ്‌റ്റേഷന്‍ തുടങ്ങിയ പൊതുസ്ഥലങ്ങളിലും കര്‍ശനസുരക്ഷയൊരുക്കുന്നതിന്‌ ഡിജിപി നിര്‍ദേശം നല്‍കി.