Breaking News

Trending right now:
Description
 
Aug 07, 2018

രാഷ്ട്രീയ അക്രമങ്ങള്‍ക്കെതിരെ രാഷ്ട്രപതിയുടെ മുന്നറിയിപ്പ്‌

image കേരളത്തിലെ ചില പ്രദേശങ്ങളില്‍ രാഷ്ട്രീയ അക്രമങ്ങള്‍ ഉണ്ടാകുന്നതു വിരോധാഭാസമാണെന്നു രാഷ്ട്രപതി റാം നാഥ്‌ കോവിന്ദ്‌ വ്യക്തമാക്കി. നിയമസഭയുടെ വജ്രജൂബിലിയുടെ ഭാഗമായി നടത്തുന്ന ജനാധിപത്യത്തിന്റെ ഉത്സവം ഉദ്‌ഘാടനം ചെയ്യുന്നതിനിടെയാണ്‌ അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്‌. പരസ്‌പര ബഹുമാനത്തിനും സഹവര്‍ത്തിത്വത്തിനും പേരുകേട്ട നാടാണ്‌ കേരളം. വിമര്‍ശനങ്ങളും വിയോജിപ്പുകളും ജനാധിപത്യത്തില്‍ സ്വാഭാവികമാണ്‌. എന്നാല്‍, ഇതിന്റെ പേരില്‍ ആക്രമണങ്ങള്‍ നടത്തുന്നത്‌ ശരിയല്ല. കേരളത്തിലെ എല്ലാവിഭാഗം ആളുകളും ഇക്കാര്യത്തെക്കുറിച്ച്‌ ചിന്തിക്കണം. എല്ലാ രാഷ്ട്രീയകക്ഷികളും ഉദ്‌ബുദ്ധരായ പൗരന്മാരും ഈ പ്രവണത തടയാന്‍ ശ്രമിക്കണം. രാഷ്ട്രീയ അക്രമണങ്ങള്‍ കേരളത്തിന്റെയും കേരളീയരുടെയും മഹത്തായ പാരമ്പര്യങ്ങള്‍ക്ക്‌ നിരക്കാത്തതാണെന്ന്‌ ഓര്‍ക്കണം. അക്രമത്തിനു ഭരണഘടനയില്‍ സ്ഥാനമില്ലെന്നും രാഷ്ട്രപതി വ്യക്തമാക്കി. കേരളത്തിലെ മാനവവിഭവശേഷി രാജ്യത്തിനു മാത്രമല്ല, ലോകത്തിനുതന്നെ മാതൃകയാണ്‌. മലയാളികള്‍ ലോകത്ത്‌ എല്ലായിടത്തും ജോലി ചെയ്യുന്നു. കേരള മോഡലിന്റെ അടുത്തഘട്ടം ഇവിടുത്തെ യുവാക്കള്‍ക്കു സംസ്ഥാനത്തുതന്നെ കൂടുതല്‍ അവസരമൊരുക്കാന്‍ സഹായിക്കുന്നതാവണം. അതേസമയം, അവര്‍ ഇന്ത്യയില്‍ എവിടെയും ജോലി ചെയ്യുന്നതിനെയും സ്വാഗതം ചെയ്യുന്നു. കേരളത്തില്‍ സംരംഭങ്ങളും ബിസിനസും തുടങ്ങുന്നതിനുള്ള ബുദ്ധിമുട്ട്‌ ബന്ധപ്പെട്ട എല്ലാവരും ചര്‍ച്ച ചെയ്യണമെന്നും രാഷ്ട്രപതി പറഞ്ഞു.